മഴ വീണ്ടും ശക്തമായി; 28 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി. ഇതേ തുടർന്നു വിവിധ ജില്ലകളിൽ 28 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ... Kerala Rain, Kerala Summer Rain, Kerala Rain Updates, Kerala Monsoon

തിരുവനന്തപുരം ∙ സംസ്ഥാനത്തു വീണ്ടും മഴ ശക്തമായി. ഇതേ തുടർന്നു വിവിധ ജില്ലകളിൽ 28 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെലോ അലർട്ട്. 27നും 28നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും മഴ ശക്തമായതോടെ ഉച്ച തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 28 വരെ വ്യാപകമായ മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. അതേസമയം, തെക്കു പടിഞ്ഞാറൻ കാലവർഷം തെക്കു പടിഞ്ഞാറൻ അറബിക്കടലിലേക്കു നീങ്ങാനുള്ള അനുകൂല സാഹചര്യമായി എന്നാണു കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
English Summary: Weather forecast Kerala