സ്കൂൾ തുറക്കാൻ ഒരുക്കങ്ങളായി
പാലക്കാട് ∙ അധ്യയനവർഷാരംഭത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പുസ്തക വിതരണത്തിനും പ്രവേശന നടപടികൾക്കും പുറമേ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകർ. 31ന് അകം കെട്ടിടത്തിന്റെയും വാഹനത്തിന്റെയും ഫിറ്റ്നസ് നേടണമെന്നാണ് നിർദേശം. മറ്റു നിർദേശങ്ങൾ: | School opening | Manorama News

പാലക്കാട് ∙ അധ്യയനവർഷാരംഭത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പുസ്തക വിതരണത്തിനും പ്രവേശന നടപടികൾക്കും പുറമേ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകർ. 31ന് അകം കെട്ടിടത്തിന്റെയും വാഹനത്തിന്റെയും ഫിറ്റ്നസ് നേടണമെന്നാണ് നിർദേശം. മറ്റു നിർദേശങ്ങൾ:
∙ കുട്ടികൾ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ചു വിവരം തിരക്കണം. കുട്ടി വീട്ടിൽ നിന്നു സ്കൂളിലേക്കു തിരിച്ചിട്ടുണ്ടെന്നാണു മറുപടിയെങ്കിൽ വിവരം പൊലീസിൽ അറിയിക്കണം.
∙ വിദ്യാലയത്തിനു സമീപം മുന്നറിയിപ്പു ബോർഡുകൾ, ഗതാഗത സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്റെ സഹായം തേടണം.
∙ കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം.
∙ സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്താനും ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുമായി എക്സൈസ്, പൊലീസ് എന്നിവരുടെ സഹായം തേടണം.
∙ പ്രവേശനോത്സവ ദിവസം സ്കൂളിന്റെ മികവു പ്രദർശിപ്പിക്കണം.
‘വ്യാജ ഹാജർ’: ഉത്തരവാദിത്തം ക്ലാസ് ടീച്ചർക്ക്
അധ്യാപക – വിദ്യാർഥി അനുപാതം കേന്ദ്ര വിദ്യാഭ്യാസ അവകാശത്തിലെ ഷെഡ്യൂൾ പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്. വ്യാജ ഹാജർ കണ്ടെത്തിയാൽ ക്ലാസ് ടീച്ചർ ഉത്തരവാദിയായിരിക്കും. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും യുഐഡി ആറാം പ്രവൃത്തി ദിവസത്തിനു മുൻപായി ശേഖരിക്കണം. വിദ്യാർഥികളിൽ ആരെങ്കിലും ടിസി വാങ്ങിയാൽ കുട്ടികളുടെ മാറിയ എണ്ണം അപ്പോൾ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ അറിയിക്കണം. സൂപ്പർ ചെക്ക് സെൽ ഓഫിസർമാർ ഏതു ദിവസവും സ്കൂളുകളിൽ പരിശോധന നടത്തും. ആ ദിവസങ്ങളിൽ ക്ലാസിൽ ഇല്ലാത്ത കുട്ടികളുടെ കാരണം സ്കൂൾ അധികൃതർ ബോധിപ്പിക്കേണ്ടി വരും.
തുടർച്ചയായി 15 ദിവസം അവധി അപേക്ഷ കൂടാതെ സ്കൂളിൽ ഹാജരാകാതിരിക്കുന്ന കുട്ടികളുടെയും അക്കാദമിക വർഷത്തിൽ ആദ്യ 5 ദിവസങ്ങളിൽ തുടർച്ചയായി ഹാജരില്ലാത്ത കുട്ടികളുടെയും വിവരങ്ങൾ ക്ലാസ് ടീച്ചർമാർ പ്രധാന അധ്യാപകനു നൽകണം. വ്യാജ അഡ്മിഷൻ വഴി അധിക തസ്തിക നേടുകയോ തസ്തികക്കുറവു നികത്തുകയോ ചെയ്തതായി കണ്ടെത്തിയാൽ ഖജനാവിനുണ്ടാകുന്ന നഷ്ടം ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകൻ, മാനേജർ, വിദ്യാഭ്യാസ ഓഫിസർ എന്നിവരിൽ നിന്ന് ഈടാക്കും.
Content Highlight: School opening