സീതത്തോട് (പത്തനംതിട്ട) ∙ കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) ഗവി ഡിവിഷന്റെ പരിധിയിലുള്ള സ്ഥലങ്ങൾ കടുവാ സംരക്ഷിത മേഖലയാക്കി മാറ്റാനുള്ള നീക്കം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന | Gavi | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീതത്തോട് (പത്തനംതിട്ട) ∙ കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) ഗവി ഡിവിഷന്റെ പരിധിയിലുള്ള സ്ഥലങ്ങൾ കടുവാ സംരക്ഷിത മേഖലയാക്കി മാറ്റാനുള്ള നീക്കം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ വംശജരായ തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞ് പോകാൻ തയാറാണോയെന്നു ചോദിച്ചു കെഎഫ്ഡിസി അധികൃതർ കത്തു നൽകി. 

ശ്രീലങ്കയിൽ നിന്ന് അഭയാർഥികളായി 1971 –78 കാലഘട്ടത്തിൽ എത്തിയ തമിഴ് വംശജരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ഗവി ഡിവിഷനിൽ ജോലി ചെയ്യുന്ന 160 തൊഴിലാളികൾ. ഇവരുടെ ആശ്രിതരുൾപ്പെടെ 500ൽ അധികം ആളുകൾ ഗവിയിൽ ഇപ്പോൾ താമസമുണ്ട്. ഒരാഴ്ച മുൻപാണ് 2 പേജുള്ള ഫോം ഗവി ഡിവിഷൻ ഓഫിസിൽ നിന്ന് നൽകി തുടങ്ങിയത്. താൽപര്യം ഉള്ളവർക്ക് ഇവ പൂരിപ്പിച്ച് തിരികെ നൽകാം. ആരെയും നിർബന്ധിക്കുന്നില്ലെന്നും തിരികെ ലഭിക്കുന്ന സമ്മതപത്രങ്ങൾ കോട്ടയം ഡിവിഷൻ ഓഫിസിലേക്ക് അയയ്ക്കുമെന്നും ഡിവിഷൻ മാനേജർ കെ.വി. സജീർ പറഞ്ഞു.

ADVERTISEMENT

ഗവി മേഖലയിൽ നിന്ന് കഴിവതും ആളുകളെ ഒഴിപ്പിച്ച ശേഷം ഈ പ്രദേശം പൂർണമായും കടുവ സംരക്ഷിത മേഖലയാക്കി മാറ്റുന്നതിനുള്ള നീക്കം കഴിഞ്ഞ കുറെ വർഷങ്ങളായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. രണ്ട് മാസം മുൻപ് കെഎഫ്ഡിസി എംഡി പ്രകൃതി ശ്രീവാസ്തവ ഗവിയിൽ എത്തി തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. 10 ലക്ഷം രൂപയിൽ കുറയാതെ നഷ്ടപരിഹാരം ലഭിച്ചാൽ ഗവിയിലെ ജോലിയും മറ്റ് എല്ലാ അവകാശ വാദങ്ങളും ഉപേക്ഷിച്ച് പോകുമോ എന്നായിരുന്നു പ്രധാന ചോദ്യമെന്നു തൊഴിലാളികൾ പറയുന്നു. ചിലർ ഈ പാക്കേജിനെ അനുകൂലിച്ചെങ്കിലും ഇത്രയും കുറഞ്ഞ തുകയുമായി ഗവി വിട്ടുപോകുന്നതിനോടു ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും താൽപര്യമില്ല. അതേസമയം, മാന്യമായ നഷ്ടപരിഹാരം ലഭിച്ചാൽ പോകുന്നതിനോടു എതിർപ്പില്ലെന്നും ചിലർ പറയുന്നു. ഒരാഴ്ച മുൻപ് നൽകിയ കത്തിൽ ഇതിനോടകം 10 തൊഴിലാളികൾ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. 

നിലവിൽ ഗവിയിലെ സാഹചര്യങ്ങളോട് യുവതലമുറയ്ക്കു കടുത്ത വിയോജിപ്പാണ്. ഇന്റർനെറ്റ് സൗകര്യങ്ങളുടെ അഭാവം, താമസ യോഗ്യമല്ലാത്ത വീടുകൾ, പഠന സൗകര്യങ്ങൾക്കുള്ള കുറവ്, യാത്രാ സൗകര്യങ്ങൾ ഇല്ലാത്തത് അടക്കം ഒട്ടേറെ പ്രശ്നങ്ങളാണു ഗവി നിവാസികൾ നേരിടുന്നത്. ഗവി വനമേഖല ഗൂഡ്രിക്കൽ റേഞ്ചിന്റെ കീഴിലാണ്. ഗവിയിൽ നിന്ന് കുമളി–വളളക്കടവിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളും പെരിയാർ കടുവ സങ്കേതം കിഴക്ക്, പടിഞ്ഞാറ് ഡിവിഷനുകളുടെ പരിധിയിലാണ്. കെഎഫ്ഡിസിയുടെ പരിധിയിലുള്ള മിക്ക പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്നു വനം വകുപ്പ് പറയുന്നു.

ADVERTISEMENT

Content Highlight: Gavi