പ്രിയ വർഗീസിന്റെ നിയമനം: കേസ് വരുമെന്നു പേടി; നിയമനം നീട്ടി സർവകലാശാല
കണ്ണൂർ ∙ സർവകലാശാലയിൽ മലയാളം വകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിന്റെ നിയമനം നീളുന്നു. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ പ്രിയയ്ക്കു നിയമനം നൽകാൻ ജൂൺ 27ന് സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഒന്നര മാസമായിട്ടും നിയമന ഉത്തരവ് അയച്ചിട്ടില്ല. നവംബർ 18നു വിസിയുടെ അധ്യക്ഷതയിലുള്ള | Priya Varghese | Manorama News

കണ്ണൂർ ∙ സർവകലാശാലയിൽ മലയാളം വകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിന്റെ നിയമനം നീളുന്നു. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ പ്രിയയ്ക്കു നിയമനം നൽകാൻ ജൂൺ 27ന് സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഒന്നര മാസമായിട്ടും നിയമന ഉത്തരവ് അയച്ചിട്ടില്ല. നവംബർ 18നു വിസിയുടെ അധ്യക്ഷതയിലുള്ള സിലക്‌ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കിയതാണ്.
വിവാദങ്ങളെ തുടർന്ന് സർവകലാശാല നിയമോപദേശം തേടി. ഒടുവിൽ, 8 മാസത്തിനു ശേഷമാണു നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചത്. നിയമനത്തിനെതിരെ ആരെങ്കിലും കോടതിയിൽ പോകുന്നുണ്ടോയെന്നു കാത്തിരിക്കുകയാണു സർവകലാശാലയെന്നാണു വിവരം. സിൻഡിക്കറ്റ് അംഗീകരിച്ച ശേഷം എത്ര ദിവസത്തിനകം നിയമന ഉത്തരവ് അയയ്ക്കണമെന്നു നിബന്ധനയില്ല. എന്നാൽ, ഉത്തരവു ലഭിച്ച് 45 ദിവസത്തിനകം ജോലിയിൽ ചേർന്നിരിക്കണം.
English Summary: Priya Varghese appointment in kannur university