കോഴിക്കോട്∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) സ്ഥിരം തലവേദന സൃഷ്ടിക്കുന്ന യുണിക്യുവർ മരുന്നു നിർമാണ കമ്പനി ഉൾപ്പെടെ 2 കമ്പനികളെ കേന്ദ്ര സർക്കാരിനു കീഴിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐ) 2 വർഷത്തേക്കു വിലക്കുപട്ടികയിൽ പെടുത്തി. കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) സ്ഥിരം തലവേദന സൃഷ്ടിക്കുന്ന യുണിക്യുവർ മരുന്നു നിർമാണ കമ്പനി ഉൾപ്പെടെ 2 കമ്പനികളെ കേന്ദ്ര സർക്കാരിനു കീഴിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐ) 2 വർഷത്തേക്കു വിലക്കുപട്ടികയിൽ പെടുത്തി. കേരളത്തിലെ സർക്കാർ ആശുപത്രികളിലേക്ക് ഏറ്റവും കൂടുതൽ മരുന്ന് വിതരണം ചെയ്യുന്ന യുണിക്യുവറിനെതിരെ മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നിരന്തരം നടപടികൾ ഉണ്ടാകുമ്പോഴും കെഎംഎസ്‌സിഎൽ കണ്ടില്ലെന്നു നടിക്കുകയാണെന്ന പരാതികൾ ശക്തമായി.

കേരളത്തിൽ 74 ഇനം മരുന്നുകളുടെ വിതരണത്തിന് അർഹത നേടിയ കമ്പനിയാണിത്. ഇവരെ നേരത്തേ ഛത്തീസ്ഗഡിൽ വിലക്കുപട്ടികയിൽ പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ കർണാടകയിലും നടപടികൾ ആരംഭിച്ചു. 

ADVERTISEMENT

മറ്റേതെങ്കിലും സംസ്ഥാനങ്ങളോ കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളോ വിലക്കുപട്ടികയിൽ പെടുത്തിയാൽ ആ കമ്പനിക്കെതിരെ സമാന നടപടികൾ സ്വീകരിക്കണം എന്നാണ് കെഎംഎസ്‌സിഎലിലെ ചട്ടം. എന്നാൽ കേരളത്തിൽ ഈ കമ്പനിക്കെതിരെ ചെറുവിരൽ അനക്കിയിട്ടില്ല.

754 അവശ്യ മരുന്നുകളിൽ 120 എണ്ണത്തിലും ടെൻഡറിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് യുണിക്യുവർ, ഭാരത് സെറംസ്, ഹെൽത്ത് ബയോടെക് എന്നീ വിവാദ കമ്പനികളാണ്. യുണിക്യുവർ കമ്പനിയുടെ  മരുന്നിന്റെ ഗുണനിലവാരം സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗവും ഗൗരവമായ സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ADVERTISEMENT

Content Highlight: Kerala Medical Services Corporation Limited