സജി ചെറിയാനെതിരായ കേസ് പിൻവലിച്ചു
കൊച്ചി∙ ഭരണഘടനയെ അധിക്ഷേപിച്ചു പ്രസംഗം നടത്തിയതിനു മന്ത്രി സജി ചെറിയാനെതിരെ സിബിഐയോ കർണാടക പൊലീസോ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയലാണു ഹർജി നൽകിയത്.

കൊച്ചി∙ ഭരണഘടനയെ അധിക്ഷേപിച്ചു പ്രസംഗം നടത്തിയതിനു മന്ത്രി സജി ചെറിയാനെതിരെ സിബിഐയോ കർണാടക പൊലീസോ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയലാണു ഹർജി നൽകിയത്. അന്വേഷണം അവസാനിപ്പിച്ചു പൊലീസ് നൽകിയ റിപ്പോർട്ട് സ്വീകരിക്കുന്നതു സംബന്ധിച്ചു ഹർജിക്കാരന് ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ മജിസ്ട്രേട്ട് കോടതി നോട്ടിസ് നൽകിയ സാഹചര്യത്തിൽ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണു ജസ്റ്റിസ് എ. സിയാദ് റഹ്മാൻ ഇതനുവദിച്ചത്.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമാണെന്നും പൊലീസ് റിപ്പോർട്ട‌് സ്വീകരിച്ച് മജിസ്ട്രേട്ട് കോടതി തീർപ്പുണ്ടാക്കിയാൽ അതിനെതിരെ ഹർജിക്കാരനു ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാവുമെന്നും വ്യക്തമാക്കി. കേസ് എഴുതിത്തള്ളിക്കൊണ്ട് പൊലീസ് നൽകിയ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നും പുനരന്വേഷണത്തിനു നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
English Summary: Kerala High Court Slams Plea Seeking CBI Probe in Saji Cherian's Speech