മോദിക്ക് ഇവിടെ വലിയ ജനപ്രീതി, കേരളത്തിൽ ബിജെപി 5 സീറ്റെങ്കിലും നേടും: ജാവഡേക്കർ
ന്യൂഡൽഹി ∙ കേരളത്തിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുറഞ്ഞത് 5 സീറ്റെങ്കിലും നേടുമെന്ന് ബിജെപിയുടെ കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ. എൻഡിഎയിലേക്കു കൂടുതൽ കക്ഷികൾ വരുമോ എന്നതു സംബന്ധിച്ചു കാത്തിരുന്നു കാണാനും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ

ന്യൂഡൽഹി ∙ കേരളത്തിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുറഞ്ഞത് 5 സീറ്റെങ്കിലും നേടുമെന്ന് ബിജെപിയുടെ കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ. എൻഡിഎയിലേക്കു കൂടുതൽ കക്ഷികൾ വരുമോ എന്നതു സംബന്ധിച്ചു കാത്തിരുന്നു കാണാനും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ വലിയ ജനപ്രീതിയുണ്ട്. അതു ബിജെപിയോടുള്ള പ്രീതിയാക്കുക എന്ന ദൗത്യമാണു മുൻപിലുള്ളത്. മോദി സർക്കാരിന്റെ പദ്ധതികളുടെ വലിയൊരു വിഭാഗം ഗുണഭോക്താക്കൾ കേരളത്തിലുണ്ട്. 1.52 കോടി മലയാളികൾക്കു സൗജന്യ റേഷനായി കിട്ടിയ അരി മോദി സർക്കാർ നൽകിയതാണെന്നും പിണറായി സർക്കാർ നൽകിയതല്ലെന്നും ജാവഡേക്കർ പറഞ്ഞു. ഇക്കാര്യം ഗുണഭോക്താക്കളെ ബോധ്യപ്പെടുത്തും.
95% പേർക്കു സൗജന്യവാക്സീൻ കിട്ടിയതും കേന്ദ്രം വകയായാണ്. കിസാൻ സമ്മാനയോജനയിൽ 34 ലക്ഷം കർഷകർക്കു സഹായം കിട്ടി. മുദ്രലോൺ വഴി 25 ലക്ഷം തൊഴിലവസരങ്ങളുണ്ടായി. കേരളത്തിൽ 3.4 ലക്ഷം വനിതകൾക്കു സൗജന്യ ഗ്യാസ് കണക്‌ഷൻ കിട്ടി – ജാവഡേക്കർ പറഞ്ഞു.
English Summary : Prakash Javadekar says BJP will win 5 seats from Kerala