കോട്ടയം ∙ 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഇതു റദ്ദാക്കേണ്ട സമയമായെന്നും പരിസ്ഥിതി വിദഗ്ധൻ ഡോ. മാധവ് ഗാഡ്ഗിൽ പറഞ്ഞു. 1972 നു മുൻപ് ആന, മാൻ, കടുവ തുടങ്ങിയ മൃഗങ്ങളെ ഇന്ത്യയിൽ വേട്ടയാടിയിരുന്നു. ഇത്ര യുക്തിരഹിതമായ മറ്റൊരു നിയമം വേറൊരു രാജ്യത്തുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഇതു റദ്ദാക്കേണ്ട സമയമായെന്നും പരിസ്ഥിതി വിദഗ്ധൻ ഡോ. മാധവ് ഗാഡ്ഗിൽ പറഞ്ഞു. 1972 നു മുൻപ് ആന, മാൻ, കടുവ തുടങ്ങിയ മൃഗങ്ങളെ ഇന്ത്യയിൽ വേട്ടയാടിയിരുന്നു. ഇത്ര യുക്തിരഹിതമായ മറ്റൊരു നിയമം വേറൊരു രാജ്യത്തുമില്ല. വന്യജീവികളെ മാനദണ്ഡങ്ങളൊന്നുമില്ലാതെ സംരക്ഷിക്കുന്നതിനെ ഗാഡ്ഗിൽ നിശിതമായി വിമർശിച്ചു.

ഡോ. സാലിം അലി പോലും മികച്ച വേട്ടക്കാരനായിരുന്നു. കടുവകളെയും പുലികളെയും മറ്റും അദ്ദേഹം സ്ഥിരമായി വേട്ടയാടിയിരുന്നു. കടുവകളും അതുപോലെയുള്ള വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് ദേശീയോദ്യാനങ്ങളിലാണെന്നും പുറത്തല്ലെന്നും ഗാഡ്ഗിൽ പറഞ്ഞു. വയനാട്ടിലും മഹാരാഷ്ട്രയിലും ഈയിടെയുണ്ടായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.

ADVERTISEMENT

സംരക്ഷിത കേന്ദ്രങ്ങളിൽ കടുവകളുടെ എണ്ണം കൂടും. വിഹാരമേഖല നിശ്ചയിച്ച് അത് അടയാളപ്പെടുത്തുന്ന ജീവികളാണ് കടുവകൾ. ഒരു പ്രദേശത്ത് പ്രായം തികഞ്ഞ ഒന്നിലേറെ കടുവകളുണ്ടാകുമ്പോൾ, ആധിപത്യം സ്ഥാപിക്കുന്നതിന് അവ തമ്മിൽ ഏറ്റുമുട്ടും. ഇതിൽ പരാജയപ്പെടുന്ന കടുവ ആ മേഖലയിൽ നിന്നു പുറത്തുപോകേണ്ടിവരും. ഇവ മനുഷ്യവാസ മേഖലകളിലെത്തുമ്പോൾ, മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും മേലുള്ള ആക്രമണങ്ങളിൽ കലാശിക്കുന്നു. – അദ്ദേഹം പറഞ്ഞു.

സ്കാൻഡിനേവിയൻ മാതൃക

ADVERTISEMENT

സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേയും സ്വീഡനും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവികളെ പുനരുപയോഗപ്രദമായ പ്രകൃതിവിഭവമായാണ് ഈ രാജ്യത്തെ ആളുകൾ കരുതുന്നത്. അതിനാൽ തന്നെ സൂക്ഷ്മമായി നിയന്ത്രിത വിളവെടുപ്പ് ഈ വിഭവത്തിൻമേൽ നടത്താമെന്ന് അവർ കരുതുന്നു.

ഈ രാജ്യങ്ങളിൽ മ്ലാവ്, മാനുകൾ എന്നിവയെ ലൈസൻസുള്ളവർക്കു വേട്ടയാടാം. എത്രത്തോളം വേട്ട നടത്താമെന്ന് തദ്ദേശ സ്ഥാപനങ്ങളാണ് തീരുമാനിക്കുന്നത്. 2002 ലെ ജൈവവൈവിധ്യ നിയമം തദ്ദേശ സമൂഹങ്ങൾക്ക് എങ്ങനെ ജൈവവൈവിധ്യം പരിപാലിക്കാമെന്നു മാർഗനിർദേശം നൽകുന്നുണ്ട്. ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളാണ് ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത്, വനംവകുപ്പ് അല്ല. – ഗാഡ്ഗിൽ പറഞ്ഞു.

ADVERTISEMENT

അനധികൃത വേട്ട വേണ്ട

അനധികൃത വേട്ട പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. വിവേചനരഹിതമായ വേട്ട, വംശനാശത്തിനു കാരണമാകും. ചെന്നായ്ക്കൾ ഇന്ത്യയിൽ ഭീഷണിയിലാണ്. ചീങ്കണ്ണികളും ഭീഷണി നേരിടുന്നു. എന്നാൽ, ഇതു വേട്ട കാരണമല്ല. നദികളിലെ മലിനീകരണമാണ് പ്രശ്നം. – ഗാഡ്ഗിൽ പറഞ്ഞു.

English Summary: Environmentalist Madhav Gadgil statement