സംരക്ഷിത വനമേഖലയുടെ ബഫർസോൺ അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കും
ന്യൂഡൽഹി ∙ കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ചു സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. സംസ്ഥാന നിർദേശപ്രകാരം ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. വനംമന്ത്രി എ.കെ.ശശീന്ദ്രനുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

-
Also Read
പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന്
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റും ഇക്കോ സെൻസിറ്റീവ് സോൺ (ESZ) നിർബന്ധമാണെന്ന സുപ്രീം കോടതി വിധി പ്രകാരം 2022 ജൂണിലാണു കേന്ദ്ര സർക്കാർ കരടു വിജ്ഞാപനം ഇറക്കിയത്. തുടർന്ന് 18 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ബഫർസോൺ വീണ്ടും നിർണയിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ പരിസ്ഥിതി മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി.
ഇതിൽ മതികെട്ടാൻചോല ദേശീയോദ്യാനത്തിന്റെ ബഫർസോൺ അന്തിമ വിജ്ഞാപനം മാത്രമാണ് പുറത്തിറങ്ങിയത്. മറ്റുള്ളവയുടെ പ്രത്യേക കമ്മിറ്റിയുടെ പരിഗണനയിലാണ്. കൂടിക്കാഴ്ചയിൽ സംസ്ഥാന വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടു ശശീന്ദ്രൻ, ഭൂപേന്ദർ യാദവിന് നിവേദനം നൽകി.