∙ ‘എന്തോ വലിയ ശബ്ദവും പിന്നാലെ കൂട്ടനിലവിളിയും കേട്ടാണ് ഓടിച്ചെന്നത്. വെളിച്ചമില്ലായിരുന്നു. ആരൊക്കെയോ ഉച്ചത്തിൽ നിലവിളിച്ച് ഓടുന്നതു കണ്ട് ഫോണിലെ ഫ്ലാഷ്‍ലൈറ്റ് തെളിച്ചു നോക്കിയപ്പോഴാണു റോഡിലെ രക്തക്കളം കണ്ടത്..’ – അപകടസ്ഥലത്ത് ആദ്യമെത്തിയ സെക്യൂരിറ്റി ജീവനക്കാരായ ഗോപിയും അജിത്തും വിറയൽ വിടാതെ പറഞ്ഞു. നാട്ടിക ജംക്‌ഷനിലെ ധനകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. പുലർച്ചെ 3.35ന് ആണു ബഹളം കേട്ടത്. ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതു ഗോപിയാണ്. ഞെട്ടിപ്പിക്കുന്ന രംഗം കണ്ടതോടെ ഉടൻ തിരികെയെത്തി അജിത്തിനെയും കൂട്ടി ആംബുലൻസിനു ഫോൺ ചെയ്തു. പൊലീസിനെയും അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്തോ വലിയ ശബ്ദവും പിന്നാലെ കൂട്ടനിലവിളിയും കേട്ടാണ് ഓടിച്ചെന്നത്. വെളിച്ചമില്ലായിരുന്നു. ആരൊക്കെയോ ഉച്ചത്തിൽ നിലവിളിച്ച് ഓടുന്നതു കണ്ട് ഫോണിലെ ഫ്ലാഷ്‍ലൈറ്റ് തെളിച്ചു നോക്കിയപ്പോഴാണു റോഡിലെ രക്തക്കളം കണ്ടത്..’ – അപകടസ്ഥലത്ത് ആദ്യമെത്തിയ സെക്യൂരിറ്റി ജീവനക്കാരായ ഗോപിയും അജിത്തും വിറയൽ വിടാതെ പറഞ്ഞു. നാട്ടിക ജംക്‌ഷനിലെ ധനകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. പുലർച്ചെ 3.35ന് ആണു ബഹളം കേട്ടത്. ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതു ഗോപിയാണ്. ഞെട്ടിപ്പിക്കുന്ന രംഗം കണ്ടതോടെ ഉടൻ തിരികെയെത്തി അജിത്തിനെയും കൂട്ടി ആംബുലൻസിനു ഫോൺ ചെയ്തു. പൊലീസിനെയും അറിയിച്ചു.

‘ദിവസവും രാവിലെ 5നു നടക്കാനിറങ്ങുമ്പോൾ എത്തുന്ന സ്ഥലമാണിത്. നാടോടിക്കൂട്ടത്തിലെ മുതിർന്നവരിൽ മിക്കവരും ഉറക്കത്തിലാകും. കുഞ്ഞുങ്ങളിൽ ചിലർ എണീറ്റു ചുറ്റിനടക്കുന്നതും ഓടിക്കളിക്കുന്നതും കാണാറുണ്ട്. ഇന്നലെ എത്തിയപ്പോൾ പൊലീസും ആംബുലൻസും ആൾക്കൂട്ടവുംകണ്ട് അമ്പരന്നു. ആ കുഞ്ഞുങ്ങളിൽ 2 പേരും മരിച്ചു എന്നറിഞ്ഞപ്പോൾ നെഞ്ചുപൊട്ടുന്ന പോലെ..’ – നാട്ടിക പഞ്ചായത്ത് മുൻ അംഗവും പൊതുപ്രവർത്തകനുമായ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 

ADVERTISEMENT

രക്ഷപ്പെട്ടവരിൽ കുഞ്ഞുജീവനും

 ലോറിക്കും മരണത്തിനും ഇടയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് 8 പേർ. മരിച്ച കാളിയപ്പന്റെ ബന്ധുക്കളായ ദേവൻ, അച്ചു, രേവതി, സുരേഷ്, അർജുൻ, അപ്പുക്കുട്ടൻ, മീന, സുരേഷ് എന്നിവരാണു രക്ഷപ്പെട്ടത്. ഇവരിൽ രേവതിയുടെ വയറ്റിൽ 8 മാസം പ്രായമുള്ള ഒരു കുഞ്ഞുജീവൻ കൂടിയുണ്ടായിരുന്നു. ഉറ്റബന്ധുക്കൾ കണ്മുന്നിൽ ഇല്ലാതാകുന്നതു കാണേണ്ടി വന്നതിന്റെ നടുക്കം രേവതിക്ക് ഇപ്പോഴും മാറിയിട്ടില്ല.

ADVERTISEMENT

ഉച്ചത്തിലുള്ള ശബ്ദംകേട്ട് ഉറക്കത്തിൽ നിന്നുണരുമ്പോൾ ലോറി പാഞ്ഞുവരുന്നതാണു കണ്ടത്. എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ, കൂട്ടത്തിലുണ്ടായിരുന്നവരുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. പിന്നീടു ലോറി തിരിഞ്ഞുപോയതാണു രേവതിക്കും ഭർത്താവ് അച്ചുവിനുമടക്കം രക്ഷയായത്. പാതയുടെ നടുവിലെ കോൺക്രീറ്റ് ഡിവൈഡറിന്റെ മറുവശത്ത് 2 കുട്ടികളടക്കം 6 പേർ കൂടി ഉറങ്ങിയിരുന്നു. ഇവരും രക്ഷപ്പെട്ടു. ഏതാനും ആഴ്ചകൾക്കു മുൻപു വരെ ഈ ഭാഗത്ത് 50 പേർ വരെ റോഡിൽ കഴിഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. ക്രിസ്മസ് സമയത്ത്, സ്വദേശമായ മുതലമടയിലെ കോളനിയിലേക്കു മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു അപകടത്തിൽപെട്ടവരിൽ പലരും.

രക്ഷാപ്രവർത്തനത്തിന്  ആംബുലൻസ് വെളിച്ചം

ADVERTISEMENT

∙ ദിവസവും അപകടങ്ങൾ കാണുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യുന്നവരാണെങ്കിലും ഈ അപകടക്കാഴ്ച ഉണ്ടാക്കിയ നടുക്കം വല‍ുതായിരുന്നെന്ന് അപകടസ്ഥലത്തു രക്ഷാപ്രവർത്തനം നടത്തിയ ആക്ട്സ് ആംബുലൻസ് സംഘത്തിലെ ജീവനക്കാരായ കണ്ണൻ, വൈഷ്ണവ്, റെജിൽ, ആദർശ് എന്നിവർ പറഞ്ഞു.തൃപ്രയാർ ഏകാദശി ആയതിനാൽ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങാൻ കിടന്നതു 3 മണിയോടെയാണ്. ഒന്നു കണ്ണടച്ചതേയുള്ളൂ, അപ്പോഴേക്കും വിളി വന്നു. തൃപ്രയാറിൽ വലിയ അപകടം നടന്നെന്ന വിവരമല്ലാതെ കൃത്യസ്ഥലം എവിടെയാണെന്നോ എന്തുതരം അപകടമാണെന്നോ വ്യക്തമായില്ല. ആംബുലൻസ് എടുത്ത് അതിവേഗം എത്തുമ്പോൾ നാട്ടിക സെന്ററിൽ ആൾക്കൂട്ടം കണ്ടു. വെളിച്ചമില്ലാത്തതിനാൽ ആംബുലൻസുകളുടെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

English Summary:

Horror in Nattika: Lorry Plows into Sleeping People, Leaving Trail of Carnage