കോഴിക്കോട് ∙ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) 4% വർധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 361.75 പോയിന്റിൽ നിന്ന് 372.25 പോയിന്റ് ആയി ഉയർന്നതിനാലാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ബാധകമായ ക്ഷാമബത്തയിൽ (ഡിഎ) 4% വർധന വരും. ഡിഎ കണക്കാക്കുന്നതിനു മാനദണ്ഡമായ ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 361.75 പോയിന്റിൽ നിന്ന് 372.25 പോയിന്റ് ആയി ഉയർന്നതിനാലാണിത്. ഇതോടെ കേന്ദ്ര ഡിഎ 42% ആയും സംസ്ഥാന ജീവനക്കാരുടേത് 22 ശതമാനമായും ഉയരും.

കേന്ദ്ര ജീവനക്കാർക്ക് കഴിഞ്ഞ ഡിസംബർ വരെ ബാധകമായിരുന്ന 38 ശതമാനം ഡിഎ പൂർണമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന ജീവനക്കാർക്ക് 2 വർഷമായി ഡിഎ വർധന അനുവദിച്ചിട്ടില്ല. 7% ഡിഎ മാത്രമാണ് നിലവിൽ ലഭിക്കുന്നത്. 2021 ജനുവരി മുതൽ ഇക്കഴിഞ്ഞ ഡിസംബർ വരെയായി ലഭിക്കാനുള്ള 4 ഗഡു ഡിഎ (2%, 3%, 3%, 3%)  കുടിശികയാണ്. പുതിയ വർധനകൂടിയാകുമ്പോൾ കിട്ടാനുള്ള ഡിഎ  കുടിശിക 15 ശതമാനമായി ഉയരും.

ADVERTISEMENT

കേന്ദ്ര സർക്കാർ പുതിയ 4% വർധന അടുത്ത മാസം പ്രഖ്യാപിച്ചേക്കും. സംസ്ഥാന ജീവനക്കാർക്ക് എപ്പോൾ ലഭിക്കുമെന്ന് സൂചനയൊന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോൾ ലഭിച്ച ഡിഎ അല്ലാതെ പുതിയ സർക്കാർ അധികാരമേറ്റശേഷം ഡിഎ വർധന അനുവദിച്ചിട്ടില്ല.

English Summary: Central, Kerala DA to hike by four percent

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT