ബജറ്റിലെ നികുതിക്കൊള്ള അംഗീകരിക്കില്ല: പ്രതിപക്ഷം
തിരുവനന്തപുരം ∙ വൻ നികുതിക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികളിലേക്കു കടക്കുമെന്ന് പ്രതിപക്ഷം. ജനങ്ങൾക്കു മേൽ കൂടുതൽ ദുരിതം അടിച്ചേൽപിക്കുന്ന ബജറ്റ് നിർദേശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ യഥാർഥ ധനപ്രതിസന്ധി മറച്ചുവയ്ക്കുകയും പ്രതിസന്ധിയുടെ മറവിൽ വൻ നികുതി ഭാരം ജനങ്ങളുടെ ചുമലിൽ വയ്ക്കുകയും ചെയ്യുന്നതാണ് ഈ ബജറ്റ്. ഇന്ധനവില കുതിച്ചുയരുന്നതിനിടെ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയിരിക്കുന്നു. നിലവിൽ മദ്യത്തിന് 251 ശതമാനമാണ് നികുതി. വീണ്ടും ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് ലഹരിമരുന്ന് ഉപഭോഗത്തിലേക്ക് ആളുകളെ തള്ളി വിടും.
6 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ നികുതിക്കൊള്ളയാണ് ഈ ബജറ്റിൽ ഉണ്ടായത്. 3000 കോടിയുടെ നികുതിക്കു പുറമേ കെട്ടിട നികുതിയായി 1000 കോടി പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഇതോടെ ജനങ്ങൾക്കു മേൽ അടിച്ചേൽപിക്കുന്ന നികുതിഭാരം 4000 കോടി രൂപയാകും.
കിഫ്ബിയുടെ പ്രസക്തി ഇല്ലാതായതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബജറ്റിനു പുറത്തു വായ്പ വാങ്ങിയുള്ള വികസനമാണ് കിഫ്ബിയിലൂടെ ഉദ്ദേശിച്ചതെങ്കിൽ ഇപ്പോൾ കിഫ്ബി ബജറ്റിന് അകത്തായി. കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷനും കൂടി കൂട്ടിയാൽ കേരളം 4 ലക്ഷം കോടിയുടെ കടക്കെണിയിലാണ്. കുത്തഴിഞ്ഞ ധനകാര്യ മാനേജ്മെന്റാണ് കേരളത്തെ ഈ ഗതിയിലാക്കിയത്. ആ ഭാരത്തിനു പരിഹാരമായി ജനങ്ങളിൽനിന്നു പിടിച്ചു പറിക്കാനാണു മുതിരുന്നതെങ്കിൽ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.
English Summary : Opposition party says kerala budget unacceptable