ന്യൂഡൽഹി ∙ അങ്കമാലി–ശബരി റെയിൽപാതയ്ക്ക് 100 കോടി രൂപയടക്കം കേരളത്തിന് റെയിൽവേ ബജറ്റിൽ 2033 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. 116 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി പാതയുടെ സർവേ പൂർത്തിയാക്കാൻ കെ–റെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനു ലഭിച്ച എക്കാലത്തെയും മികച്ച വിഹിതമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അങ്കമാലി–ശബരി റെയിൽപാതയ്ക്ക് 100 കോടി രൂപയടക്കം കേരളത്തിന് റെയിൽവേ ബജറ്റിൽ 2033 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു. 116 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി പാതയുടെ സർവേ പൂർത്തിയാക്കാൻ കെ–റെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരളത്തിനു ലഭിച്ച എക്കാലത്തെയും മികച്ച വിഹിതമാണ് ഇത്തവണത്തേതെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2009–14 ൽ പ്രതിവർഷം 372 കോടി രൂപ വീതമാണ് അനുവദിച്ചിരുന്നത്. 

ADVERTISEMENT

പ്രധാന പദ്ധതികളുടെ വിഹിതം:

∙ ഷൊർണൂർ–എറണാകുളം മൂന്നാം പാത (107 കി.മീ): 55 ലക്ഷം 

∙ ഗുരുവായൂർ–തിരുനാവായ പാത (35 കി.മീ): 25 ലക്ഷം 

പാത ഇരട്ടിപ്പിക്കൽ 

ADVERTISEMENT

(ബാക്കിയുള്ള പ്രവൃത്തികൾക്ക്)

തിരുവനന്തപുരം–കന്യാകുമാരി: 808 കോടി 

അമ്പലപ്പുഴ–തുറവൂർ: 15 കോടി 

ADVERTISEMENT

തുറവൂർ–കുമ്പളം: 52 കോടി 

കുമ്പളം–എറണാകുളം: 101 കോടി 

കുറുപ്പന്തറ–ചിങ്ങവനം: 20 കോടി 

അമ്പലപ്പുഴ– ഹരിപ്പാട്: 3.03 കോടി 

ചെങ്ങന്നൂർ–ചിങ്ങവനം: ഒരു കോടി 

റോഡ് മേൽപാലങ്ങൾ:

കാഞ്ഞങ്ങാട്–പള്ളിക്കര: ഒരു കോടി 

കൊല്ലം– മയ്യനാട്: ഒരു കോടി 

പൂങ്കുന്നം–ഗുരുവായൂർ: ഒരു കോടി 

തൃപ്പൂണിത്തുറ–മുളന്തുരുത്തി: ഒരു കോടി 

വളപട്ടണം–പാപ്പിനിശേരി (രണ്ടാം പാലം): ഒരു കോടി 

ചാലക്കുടി–കറുകുറ്റി (രണ്ടാംപാലം): ഒരു കോടി 

ചിറയി‍ൻകീഴ്–മുരുക്കുംപുഴ (രണ്ടാംപാലം): ഒരു കോടി 

കായംകുളം–കൊല്ലം: ഒരു കോടി 

ഷൊർണൂർ–നിലമ്പൂർ റോഡ്: ഒരു കോടി 

ഇതിനു പുറമേ നിരവധി ലവൽ ക്രോസിങ്ങുകൾ, ആർഒബികൾ, ട്രാക്ക് പുതുക്കൽ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. 

കേരളത്തിലടക്കം രാജ്യത്തെ 1000 സ്റ്റേഷനുകളിൽ സൂപ്പർമാർക്കറ്റുകൾ തുറക്കും. പ്രമുഖ സ്റ്റേഷനുകളിൽ റൂഫ് പ്ലാസയുമുണ്ടാകും. ഒരു സ്റ്റേഷൻ ഒരു ഉൽപന്നം പദ്ധതിയിൽ തനത് ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 

തമിഴ്നാടിന് 6080 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലോടുന്ന ട്രെയിനുകളിലെ പഴയ കോച്ചുകൾ 3–4 വർഷത്തിനകം പുതിയ കോച്ചുകളാക്കും. ഈ വർഷം 250 കോച്ചുകളും അടുത്ത വർഷം 320 കോച്ചുകളും മാറ്റും. 

സിൽവർ ലൈൻ പറ്റില്ല; വന്ദേഭാരത് ‘വൈകില്ല’

കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് ലൈൻ വൈകാതെ ലഭിക്കുമെന്നു അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേരളത്തിന്റെ റെയിൽവേ വികസനം സംബന്ധിച്ച് വൈകാതെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി ആവർത്തിച്ചു. യഥാർഥ എസ്റ്റിമേറ്റിനെക്കാൾ കുറച്ചാണ് പദ്ധതിച്ചെലവു കാണിച്ചിരിക്കുന്നത്. 

സിൽവർ ലൈനിനു പകരം എന്ത് എന്നതു കേരളത്തിലെത്തിയ ശേഷം പറയാം. ജനങ്ങൾക്കും പരിസ്ഥിതിക്കും രാജ്യത്തിന്റെ വികസനത്തിനും യോജിച്ച പദ്ധതിയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.

English Summary: 2033 crore for Kerala in Rail budget

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT