കൊച്ചി ∙ കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും തെറ്റായ നടപടികൾക്കുമെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബൂത്ത് തലത്തിൽ ഇന്നു പന്തംകൊളുത്തി പ്രകടനവും 9ന് കലക്ടറേറ്റുകളിലേക്കു മാർച്ചും നടത്തും. കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും തെറ്റായ നടപടികൾക്കുമെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബൂത്ത് തലത്തിൽ ഇന്നു പന്തംകൊളുത്തി പ്രകടനവും 9ന് കലക്ടറേറ്റുകളിലേക്കു മാർച്ചും നടത്തും. കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താൻ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതിയോഗം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. 

കേന്ദ്ര പദ്ധതികളെക്കുറിച്ചു ജനങ്ങളെ ബോധ്യപ്പെടുത്താൻ പദയാത്രകളും ഗൃഹസമ്പർക്ക പരിപാടികളും നടത്തും. കോഴിക്കോട്ടു പൂർവ സൈനികരുടെയും കൊച്ചിയിൽ നരേന ്ദ്രമോദി ഭരണത്തെ പിന്തുണയ്ക്കുന്ന യുവാക്കളുടെയും തിരുവനന്തപുരത്തു സ്ത്രീകളുടെയും സമ്മേളനങ്ങൾ സംഘടിപ്പിക്കും.

ADVERTISEMENT

കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന നടപടിയെ ഗൃഹസന്ദർശനങ്ങളിലൂടെ ചെറുക്കും. ‘താങ്ക് യു മോദി ക്യാംപെയ്ൻ മാർച്ച് 31 വരെ തുടരും. വൈകാതെ എൻഡിഎയുടെ വിപുലമായ നേതൃയോഗം േചരും.

നികുതിഭാരം അടിച്ചേൽപിക്കുന്നതിനു കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന ധനമന്ത്രി കേരളത്തിനു യുപിഎ ഭരണകാലത്തും മോദി സർക്കാരിന്റെ കാലത്തും ലഭിച്ച നികുതി വിഹിതത്തിന്റെ കണക്കുകൾ പുറത്തുവിടണം – സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

English Summary: BJP protest against Kerala budget 2023