അണക്കെട്ടുകളിൽ വെള്ളം കുറയുന്നു; ജലനിരപ്പ് 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ
തൊടുപുഴ ∙ വേനൽക്കാലം എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്നു തുടങ്ങി. കഴിഞ്ഞ മാസം സംസ്ഥാനത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 74.2 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

തൊടുപുഴ ∙ വേനൽക്കാലം എത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്നു തുടങ്ങി. കഴിഞ്ഞ മാസം സംസ്ഥാനത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 74.2 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഈ മാസം 77.52 ദശലക്ഷമായി. പരീക്ഷക്കാലം എത്തുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരും.
അണക്കെട്ടുകളിൽ ഇപ്പോൾ 63.24% വെള്ളമുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഇത്രയും താഴ്ന്നത് ആദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടുകളിൽ 77% വെള്ളം ഉണ്ടായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 58.45 ശതമാനമായി. മഴ നിലച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം ഉയർത്തി.
English Summary : Water level decreases in dams