തിരുവനന്തപുരം/കണ്ണൂർ ∙ ഒരാഴ്ച മുൻപ് ഇസ്രയേലിൽ കാണാതായ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ ഇന്നു കേരളത്തിലെത്തും. പുലർച്ചെ നാലിനു ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുമെന്നാണു ബിജു, ഇരിട്ടി‍യിലുള്ള സഹോദരൻ ബെന്നി കുര്യനെ അറിയിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ വൈകിട്ട് 4നു ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതിനു മുൻപു ബിജു തന്നോടു ഫോണിൽ സംസാരിച്ചിരുന്നുവെന്നു ബെന്നി പറഞ്ഞു. ഇക്കാര്യം കൃഷിമന്ത്രി പി.പ്രസാദിനെ ബെന്നി അറിയിച്ചു. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും തന്നെ കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം മൂലമാണു നാട്ടുകാരെ വിളിക്കാതിരുന്നതെന്നും ബിജു പറഞ്ഞതായി ബെന്നി അറിയിച്ചു. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണു ബിജു വിളിച്ചതെന്നും ബെന്നി പറഞ്ഞു.

ADVERTISEMENT

ബിജുവിനെ കണ്ടെത്തിയ വിവരം ഇന്ത്യൻ എംബസിയെ ആണ് ഇസ്രയേൽ അധികൃതർ അറിയിച്ചത്. ഇന്ത്യയിലേക്കു തിരിച്ച‍യച്ചെന്ന് ഇന്ത്യൻ അംബാസ‍ഡർ  കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോ‍കിനെയും അറിയിച്ചു.

ആധുനിക കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട കർഷകസംഘത്തിലെ അംഗമായ ഇരിട്ടി കെപി‍ മുക്കിലെ കോച്ചേരിൽ ബിജുവിനെ 17നു രാത്രിയാണു കാണാതായത്. ബി.അശോക് ഉൾപ്പെടെ 28 പേരടങ്ങുന്ന സംഘമാണ് 12ന് ഇസ്രയേലിലേക്കു പുറപ്പെട്ടത്. സംഘാംഗങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചെത്തി.

താൻ സുരക്ഷിതനാ‍ണെന്നും അന്വേഷിക്കേണ്ടതില്ലെന്നും ബിജു വീട്ടുകാരെ അറിയിച്ചിരുന്നു. സംഘത്തിൽനിന്നു വിട്ട് ജറുസ‍മിലെത്തിയെന്നും പിന്നീടു ബെത്‍ലഹേമിൽ ഒരു ദിവസം ചെലവഴിച്ചു സംഘത്തോടൊപ്പം ചേർന്നു മടങ്ങാനായിരുന്നു പദ്ധതിയെന്നുമാണു ബിജു വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. താൻ വരുത്തിവച്ച പ്രശ്നങ്ങൾക്കു കൃഷിമന്ത്രിയോടു ക്ഷമ ചോദിക്കുന്നതാ‍യും വീട്ടുകാരെ അറിയിച്ചെന്നാണു വിവരം.

വീസ റദ്ദാക്കൽ ഉൾപ്പെടെ നടപടിയിലേക്ക് സർക്കാർ കടന്നതോടെയാണു ബിജു തിരിച്ചു വരുന്നതായി അറിയിച്ചത്.

ADVERTISEMENT

പ്രതികാര നടപടി ഉണ്ടാകില്ല: മന്ത്രി പ്രസാദ്

ബിജുവിനെതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. വീസ കാലാവധി‍യുള്ളതിനാൽ ബിജുവിനെതിരെ ഇസ്രയേലിൽ നിയമനടപടി‍യുണ്ടായില്ല. സംസ്ഥാനത്തും നിയമ നടപടിയുണ്ടാകരുതെന്നു ബിജുവിന്റെ സഹോദരൻ മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടു സർക്കാർ സംഘത്തിൽ അപ്രത്യക്ഷനായി എന്ന വിശദീകരണം ബിജു സർക്കാരിനു നൽകേണ്ടി വരും.

ADVERTISEMENT

English Summary:  Farmer who went missing in Israel may return to Kerala