വേനൽ ശക്തം: വൈദ്യുതി ഉപയോഗം വീണ്ടും ഉയരുന്നു
തൊടുപുഴ ∙ വേനൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുന്നു. കഴിഞ്ഞ മാസം അവസാന വാരം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നത് ഈ ആഴ്ച 84.96 ദശലക്ഷം യൂണിറ്റിനു മുകളിലായി. വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം ജനുവരി മാസം വരെ

തൊടുപുഴ ∙ വേനൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുന്നു. കഴിഞ്ഞ മാസം അവസാന വാരം സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നത് ഈ ആഴ്ച 84.96 ദശലക്ഷം യൂണിറ്റിനു മുകളിലായി. വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം ജനുവരി മാസം വരെ 74.31 ദശലക്ഷം യൂണിറ്റായിരുന്നു. ഇത് ഫെബ്രുവരി ആദ്യവാരങ്ങളിൽ 79 ദശലക്ഷം യൂണിറ്റായി ഉയർന്നു. അവസാന വാരത്തിൽ പ്രതിദിന ഉപയോഗം ശരാശരി 83 ദശലക്ഷം യൂണിറ്റായി. ഇന്നലെ 85 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ പ്രതിദിന ശരാശരി ഉപയോഗം. വേനൽ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരും എന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. ഈ വർഷം ഉപയോഗം ഇനിയും വർധിക്കുന്നതോടെ കെഎസ്ഇബിക്ക് കൂടുതൽ പുറം വൈദ്യുതിയെ ആശ്രയിക്കേണ്ടിവരും. ഇതോടെ ലോഡ്ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങളിലേക്കു കടക്കാനും സാധ്യതയുണ്ട്.
ഉപയോഗം കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനവും കൂടിയിട്ടുണ്ട്. ഇന്നലെ മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരും. സംസ്ഥാനത്ത് കാലവർഷം എത്താൻ ഇനി 88 ദിവസം കൂടി വേണം. സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 2209.14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്. ഇപ്പോൾ പ്രതിദിനം 20.08 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ജലവൈദ്യുതി നിലയങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്.
കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇപ്പോൾ അണക്കെട്ടുകളിൽ ഉള്ളത്. കഴിഞ്ഞ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ പുറം വൈദ്യുതിയിൽ ഗണ്യമായ കുറവ് നേരിട്ടിരുന്നു. കൽക്കരി ക്ഷാമത്തെത്തുടർന്നാണു വൈദ്യുതി ക്ഷാമം നേരിട്ടത്. ലോഡ് ഷെഡിങ് ഉൾപ്പെടെ ഏർപ്പെടുത്തിയാണ് അന്ന് പ്രതിസന്ധി മറികടന്നത്.
English Summary : Electricity usage increased