തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ വരുന്നു ഹനുമാൻ പ്രതിമ; ഉയരം 55 അടി
ഹൈദരാബാദ് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂർ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിക്കുന്നു. ആന്ധ്രപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽ കഴിഞ്ഞ ദിവസം ഭക്തിനിർഭരമായ ചടങ്ങിൽ, കല്ലിൽ കൊത്തിയ പ്രതിമ വേർപെടുത്തിയെടുത്തു. 35 അടി ഉയരമുള്ള പ്രതിമ 20 അടി

ഹൈദരാബാദ് ∙ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ തൃശൂർ പൂങ്കുന്നം പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിക്കുന്നു. ആന്ധ്രപ്രദേശിലെ നന്ദ്യാൽ അല്ലഗഡയിൽ കഴിഞ്ഞ ദിവസം ഭക്തിനിർഭരമായ ചടങ്ങിൽ, കല്ലിൽ കൊത്തിയ പ്രതിമ വേർപെടുത്തിയെടുത്തു. 35 അടി ഉയരമുള്ള പ്രതിമ 20 അടി ഉയരത്തിലുള്ള പീഠത്തിൽ സ്ഥാപിക്കുന്നതോടെ ആകെ ഉയരം 55 അടിയാകും. 4 മാസം മുൻപാണു നിർമാണം തുടങ്ങിയത്.
ഏപ്രിൽ ആദ്യവാരം പൂങ്കുന്നത്ത് എത്തിക്കും. രാജ്യത്തെ ഏറ്റവും വലിയ സ്വർണരഥങ്ങളിലൊന്നും പൂങ്കുന്നം ക്ഷേത്രത്തിലാണ്. ഏറെ തിരഞ്ഞശേഷമാണു പ്രതിമയ്ക്കു യോജിച്ച പാറ കണ്ടെത്തിയത്. വലതുകൈകൊണ്ട് അനുഗ്രഹിച്ചും ഇടതു കൈയിൽ ഗദ കാലിനോടു ചേർത്തുപിടിച്ചും നിൽക്കുന്ന വിധത്തിലാണു പ്രതിമ.
പ്രശസ്ത ശിൽപി വി. സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണു പ്രതിമ കൊത്തിയെടുത്തത്. നാൽപതിലേറെ ശിൽപികൾ പങ്കെടുത്തു. 2 ട്രെയ്‌ലറുകൾ കൂട്ടിച്ചേർത്ത ട്രക്കിൽ ബെംഗളൂരു വഴിയാണു പ്രതിമ തൃശൂരിലേക്ക് എത്തിക്കുക. കേരളത്തിലെത്തുന്ന പ്രത്യേകസംഘം ക്രെയിൻ ഉപയോഗിച്ചു പ്രതിമ ഉയർത്തി സ്ഥാപിക്കും.
English Summary: 55 feet Hanuman statue to install in Thrissur