കേസ് നീട്ടിക്കൊണ്ടു പോയാൽ സുപ്രീംകോടതിയെ സമീപിക്കും: ആർ.എസ്.ശശികുമാർ
തിരുവനന്തപുരം∙ മൂന്നംഗ ബെഞ്ചിനു കേസ് കൈമാറി വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ലോകായുക്തയുടെ ഉദ്ദേശ്യമെങ്കിൽ സുപ്രീംകോടതി വരെ കേസിനു പോകുമെന്ന് പരാതിക്കാരനായ ആർ.എസ്.ശശികുമാർ. ഇപ്പോൾ വന്നത് അന്തിമ വിധി അല്ലാത്തതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്.

തിരുവനന്തപുരം∙ മൂന്നംഗ ബെഞ്ചിനു കേസ് കൈമാറി വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് ലോകായുക്തയുടെ ഉദ്ദേശ്യമെങ്കിൽ സുപ്രീംകോടതി വരെ കേസിനു പോകുമെന്ന് പരാതിക്കാരനായ ആർ.എസ്.ശശികുമാർ. ഇപ്പോൾ വന്നത് അന്തിമ വിധി അല്ലാത്തതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്. ഇൗ ലോകായുക്തയിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല.
ലോകായുക്ത ഇത്തരം ഒരു തീരുമാനം എടുക്കാൻ ഒരു വർഷം കാത്തിരുന്നത് എന്തിനാണ്? വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ വാദം കഴിഞ്ഞപ്പോൾ പറയാമായിരുന്നല്ലോ. ആർക്കാണ് വ്യത്യസ്ത അഭിപ്രായം എന്നു വെളിപ്പെടുത്താൻ ലോകായുക്ത തയാറാകണം. ഹൈക്കോടതിയുടെ നിർദേശം കണക്കിലെടുത്താണ് ഇപ്പോഴെങ്കിലും ലോകായുക്ത വിധി പറയാൻ തയാറായത്. രണ്ടിൽ ഒരാളുടെ വിധിയിലൂടെ, അഴിമതി നടക്കുന്നെന്നും സ്വജനപക്ഷപാതമുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. ലോകായുക്തയാണ് ഇതു പറഞ്ഞിരിക്കുന്നതെങ്കിൽ അത് ഗൗരവമേറിയതാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരായിരിക്കണം. ഏതെങ്കിലും ജഡ്ജി അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടിയാൽ അതല്ല എന്നു തെളിയിക്കുന്നതു വരെ ആ സ്ഥാനത്തു നിന്നു മാറിനിൽക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണ്. വാദം നടന്നപ്പോൾ ലോകായുക്തയും ഉപലോകായുക്തയും ഹർജിക്ക് അനുകൂലമായി അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോൾ എങ്ങനെയാണ് മറിച്ചൊരു വിധി പറയാൻ തയാറായതെന്നു പരിശോധിക്കണമെന്നും ശശികുമാർ പറഞ്ഞു.
English Summary: R.S. Sasikumar on Lok Ayukta verdict