ദീർഘകാല അവധി: മെഡി. കോളജുകളിലെ 84 നഴ്സുമാരെ പിരിച്ചുവിടുന്നു
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രികളിൽ ദീർഘകാലമായി അവധിയിൽ തുടരുന്ന 84 നഴ്സുമാരെ പിരിച്ചുവിടാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. അച്ചടക്ക നടപടി നോട്ടിസ് പ്രസിദ്ധീകരിച്ചു. ജോലിയിൽ പ്രവേശിക്കാൻ താൽപര്യമുള്ളവർക്കു 15 ദിവസത്തിനകം മറുപടി നൽകാം.

2010 ജനുവരി 6 മുതൽ ഈ വർഷം മാർച്ച് 23വരെ വിവിധ കാലങ്ങളിൽ സർവീസിൽ ചേർന്നവരാണ് ഇക്കൂട്ടത്തിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 35 പേരുണ്ട്.
നഴ്സിങ് ജോലിക്കിടെ ലഭിക്കുന്ന 5 വർഷത്തെ അവധി എടുത്ത് വിദേശത്തു പോകുന്നവർ തിരികെ ജോലിയിൽ പ്രവേശിക്കുന്നില്ല. വിദേശത്തു ജോലി ചെയ്യവെ പിഎസ്‌സി വഴി ജോലി ലഭിക്കുന്ന പലരും ചെറിയൊരു കാലയളവിലെ അവധിയിൽ എത്തി ജോലിക്കു ചേർന്ന് വിദേശത്തേക്കു മടങ്ങുന്നതും പതിവ്. അനധികൃത അവധി മൂലം രോഗികൾക്കു പരിചരണവും ഉദ്യോഗാർഥികൾക്ക് അവസരവും നിഷേധിക്കപ്പെടുകയാണ്.