ജനകീയം റോഡ് ഷോ; അമ്പരപ്പിച്ച് മാസ് എൻട്രി
കൊച്ചി ∙ കാത്തുനിന്നവരെ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കാറിലാകും പ്രധാനമന്ത്രിയെത്തുക എന്നു പ്രതീക്ഷിച്ചവരെയും സുരക്ഷാ സേനാംഗങ്ങളെയും ഒരുപോലെ ഞെട്ടിച്ചാണ് ഒരു കിലോമീറ്ററോളം അദ്ദേഹം റോഡിലൂടെ നടന്നത്. റോഡിന്റെ ഇരുവശവും അഭിവാദ്യമർപ്പിക്കാൻ തിങ്ങിനിറഞ്ഞ ജനങ്ങളുടെ നേർക്ക് െകെകൾ വീശി അദ്ദേഹം നടന്നു നീങ്ങിയപ്പോൾ കരഘോഷവും പുഷ്പവൃഷ്ടിയും സ്വാഗതമോതി.

കൊച്ചി ∙ കാത്തുനിന്നവരെ അമ്പരപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. കാറിലാകും പ്രധാനമന്ത്രിയെത്തുക എന്നു പ്രതീക്ഷിച്ചവരെയും സുരക്ഷാ സേനാംഗങ്ങളെയും ഒരുപോലെ ഞെട്ടിച്ചാണ് ഒരു കിലോമീറ്ററോളം അദ്ദേഹം റോഡിലൂടെ നടന്നത്. റോഡിന്റെ ഇരുവശവും അഭിവാദ്യമർപ്പിക്കാൻ തിങ്ങിനിറഞ്ഞ ജനങ്ങളുടെ നേർക്ക് െകെകൾ വീശി അദ്ദേഹം നടന്നു നീങ്ങിയപ്പോൾ കരഘോഷവും പുഷ്പവൃഷ്ടിയും സ്വാഗതമോതി. മറ്റു നേതാക്കളൊന്നുമില്ലാതെ നീങ്ങിയ പ്രധാനമന്ത്രിക്കൊപ്പം സുരക്ഷാഭടൻമാർ മാത്രമാണ് ‘സർപ്രൈസ് വാക്കി’ന്റെ ഭാഗമായത്.
വെണ്ടുരുത്തി പാലത്തിനു സമീപത്തെ ഷിർദിസായി ക്ഷേത്ര പരിസരത്തു നിന്നാണ് അദ്ദേഹം പാതയുടെ നടുവിലേക്കിറങ്ങി നടന്നു തുടങ്ങിയത്. എസ്പിജി വാഹനത്തിൽ നിന്ന് പതിവുപോലെ അഭിവാദ്യം ചെയ്യുമെന്നു കരുതിയിരിക്കെ, മോദി റോഡിലേക്കിറങ്ങിയതോടെ കേരളത്തിലെ അദ്ദേഹത്തിന്റെ ആദ്യ റോഡ്ഷോ അക്ഷരാർഥത്തിൽ ജനകീയമായി. മട്ടമ്മൽ പാലത്തിനു സമീപം വരെ പ്രധാനമന്ത്രി നടന്നു. മുണ്ടും ജുബ്ബയും ഷാളും അണിഞ്ഞ് ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിലൂടെയായിരുന്നു നടത്തം.
ഇരുവശവും ബാരിക്കേഡുകൾക്കപ്പുറം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ പ്രധാനമന്ത്രി കൈകൾ വീശി അഭിവാദ്യം ചെയ്തു. വിവിധ ജില്ലകളിൽ നിന്ന് പ്രധാനമന്ത്രിയെ കാണാനെത്തി, പകൽച്ചൂടിനെ അവഗണിച്ച് റോഡിന്റെ ഇരുവശവും സ്ഥാനംപിടിച്ച വൻ ജനാവലിയെ പ്രധാനമന്ത്രിയുടെ നീക്കം ആവേശത്തിലാഴ്ത്തി. മുദ്രാവാക്യം മുഴക്കിയും ആരതിയുഴിഞ്ഞും പൂക്കൾ വിതറിയും സ്ത്രീകൾ ഉൾപ്പെടെ വരവേറ്റു. ജനക്കൂട്ടത്തിന്റെ ആവേശം നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു. മൊബൈൽ ഫോൺ ക്യാമറകളിൽ ദൃശ്യങ്ങൾ പകർത്താനും ജനം തിരക്കുകൂട്ടി. റോഡ് ഷോയുടെ അവസാനഘട്ടത്തിൽ യാത്ര വാഹനത്തിലായി. ഇതിനിടെ കുമ്പളങ്ങി അർധനാരീശ്വര ക്ഷേത്രത്തിലെ വനിതാസംഘം തിരുവാതിരക്കളി അവതരിപ്പിച്ച വേദിയിലേക്കുമെത്തി പ്രധാനമന്ത്രിയുടെ അഭിവാദ്യം.
‘യുവം 2023’ അരങ്ങേറിയ തേവരയിലേക്കും പരിസരത്തേക്കും ഉച്ചമുതൽ ജനക്കൂട്ടം എത്തിത്തുടങ്ങിയിരുന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി മഹാജൻ സമുദായത്തിന്റെ നേതൃത്വത്തിൽ 500 പേരുടെ സംഘമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത്. പരമ്പരാഗത ഗുജറാത്തി തലപ്പാവും വേഷവും ദാണ്ഡിയ നൃത്തവും മേളവുമായാണ് സംഘമെത്തിയത്. 5.25ന് ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ എന്നിവർ ആദ്യ വാഹനത്തിലെത്തി പ്രധാനമന്ത്രിയുടെ വരവ് അറിയിച്ചതോടെ ആവേശം ഇരട്ടിച്ചു. പ്രധാനമന്ത്രി തേവര എസ്എച്ച് കോളജിലെ വേദിയിൽ എത്തുന്ന നിമിഷം വരെ അതു നീണ്ടു.
English Summary: Prime minister Narendra Modi at Kochi