കണ്ണൂർ ∙ വലിച്ചുകെട്ടിയിട്ട തമ്പിന്റെ മേലാപ്പിൽ നിന്നു കോർത്തിട്ട ഞാണിന്മേൽ ആത്മവിശ്വാസത്തോടെ മലക്കം മറിഞ്ഞിരുന്ന യുവാവിനെ കാണാൻ അമ്പരപ്പോടെയാണ് ജനം ഉയരങ്ങളിലേക്കു നോക്കിയിരുന്നത്. അതേ അദ്ഭുതത്തോടെ ഉയരങ്ങളിലേക്കു നോക്കണം ആധുനിക സർക്കസിന്റെ കുലപതിയായ ജെമിനി ശങ്കരന്റെ തലപ്പൊക്കമറിയാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കൈവിട്ട’ കളിയായിരുന്നു ശങ്കരന്റേത്. ട്രപ്പീസിലായാലും ജീവിതത്തിലായാലും. അതുപക്ഷേ, തിരികെ മറ്റേയറ്റത്തെ ഞാണിൽ പിടിമുറുക്കാമെന്ന മനക്കരുത്തിന്റെ പിൻബലത്തിലായിരുന്നു. സർക്കസിനെ പോലും അദ്ഭുതപ്പെടുത്തിയ ജിവിതമായിരുന്നു ജെമിനി ശങ്കരന്റേത്. ജീവിതമാർഗമെന്ന നിലയിൽ തുടങ്ങിയ പലചരക്കുകട നഷ്ടം കാരണം പൂട്ടിപ്പോയതാണ് അതിസാഹസികതയുടെ വാതിൽ തുറക്കാൻ ശങ്കരനെ പ്രേരിപ്പിച്ചത്.

ADVERTISEMENT

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശങ്കരൻ ജീവിതാഭ്യാസം തുടങ്ങുന്നത്. പഠനം കൈവിട്ട് ചാടിയത് സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണന്റെ അടുത്തേക്ക്. പഠനം തുടങ്ങി. 3 വർഷം അവിടെ പഠനം തുടർന്നെങ്കിലും ജീവിതമാർഗം കണ്ടെത്താൻ അടുത്ത ഞാണിലേക്ക് കൈവിട്ട് ചാടി. നഷ്ടം കാരണം കട പൂട്ടി. അടുത്ത ചാട്ടം സൈന്യത്തിലേക്ക് ആയിരുന്നു. പട്ടാളത്തിൽ ചേർന്നെങ്കിലും സർക്കസ് മോഹം അദ്ദേഹത്തെ തമ്പിലെത്തിച്ചു.

ശങ്കരൻ ആധുനിക സർക്കസിന്റെ കുലപതിയായതിനു പിന്നിൽ സ്വയം സമർപ്പണത്തിന്റെയും വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ഉൾക്കരുത്തിന്റെയും സാഹസികതയുണ്ട്. ഒരു ഘട്ടത്തിൽ അതിപ്രശസ്തമായ 5 സർക്കസ് കമ്പനികളുടെ ഉടമയായിരുന്നു അദ്ദേഹം. സർക്കസിന്റെ  ഈറ്റില്ലമായ തലശ്ശേരിയിൽ നിന്ന് ആരംഭിച്ചതാണ് വിജയത്തിലേക്കുള്ള ജീവിത യാത്ര.

ADVERTISEMENT

രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തിൽ വയർലസ് വിഭാഗത്തിൽ 4 വർഷം ജോലി ചെയ്ത ശേഷമാണു ശങ്കരന്റെ ജീവിതം തമ്പിലേക്ക് എത്തുന്നത്. തുടക്കത്തിൽ 18 രൂപയായിരുന്നു പട്ടാളത്തിലെ ശമ്പളം. കീലേരി കുഞ്ഞിക്കണ്ണനിൽ നിന്നു ചെറുപ്പകാലത്തു ലഭിച്ച ശിക്ഷണവും തിരിച്ചുവരവിനു കാരണമായി. മനസ്സിൽനിന്നു മായാത്ത സർക്കസ് സ്വപ്നങ്ങളുമായാണ് 1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തിയത്. സർക്കസ് ഗുരുവായ കീലേരി കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. കീലേരിയുടെ ശിഷ്യൻ എം.കെ.രാമന്റെ നേതൃത്വത്തിലായിരുന്നു തുടർ പരിശീലനം. 

അതിനു ശേഷം കൊൽക്കത്തയിൽ ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. കാണികളുടെ നെഞ്ചിടിപ്പേറ്റുന്ന ആ സാഹസിക പ്രകടനം ശങ്കരനെ സർക്കസ് ലോകത്ത് അതിവേഗം പ്രശസ്തനാക്കി. കൂടുതൽ തുക വാഗ്ദാനം ചെയ്ത് മറ്റുപല സർക്കസ് കമ്പനികളും അദ്ദേഹത്തെ കൂടെക്കൂട്ടി. അങ്ങനെയാണ് റെയ്മൻ സർക്കസിലും നാഷനൽ സർക്കസിലുമെല്ലാം ശങ്കരൻ എത്തുന്നത്. അക്കാലത്ത് ഏറ്റവും ഉയർന്ന പ്രതിഫലമായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്– 300 രൂപ. നാട്ടിലെ തഹസിൽദാർക്കു പോലും അക്കാലത്ത് ഈ ശമ്പളമില്ലായിരുന്നു. ആ ജീവിതം അഞ്ചു വർഷം പിന്നിട്ടപ്പോഴേക്കും സ്വന്തമായി സർക്കസ് കമ്പനി എന്ന ആശയത്തിലേക്ക് ശങ്കരൻ എത്തിയിരുന്നു.

ADVERTISEMENT

മഹാരാഷ്ട്രയിലെ വിജയ സർക്കസാണ് ശങ്കരനും സുഹൃത്ത് സഹദേവനും ചേർന്ന് 6,000 രൂപയ്ക്കു വാങ്ങിയത്. കൂടുതൽ  കലാകാരന്മാരെ ഉൾപ്പെടുത്തി 1951ലെ സ്വാതന്ത്ര്യ ദിനത്തിൽ ജെമിനി സർക്കസിനു രൂപം നൽകി. കാണികളെ അമ്പരപ്പിക്കുന്ന പുതിയ പല ഇനങ്ങളും അവതരിപ്പിച്ചതോടെ ജെമിനി പ്രശസ്തിയിലേക്കു കുതിച്ചു. ജെമിനിക്കു പിന്നാലെ 1977ലെ ഗാന്ധിജയന്തി ദിനത്തിലായിരുന്നു ജംബോ സർക്കസിന്റെ തുടക്കം.

തമ്പ് കെട്ടിയുള്ള ഒറ്റയാൾ പ്രകടനങ്ങളായിരുന്നു ആദ്യകാല സർക്കസ്. 1934ൽ കിട്ടുണ്ണി സർക്കസ് കണ്ടപ്പോൾ ശങ്കരന്റെ മനസ്സിൽ കയറിയതാണു സർക്കസ് പ്രേമം. കണാരി എന്നൊരാൾ നടത്തിയിരുന്ന  വെസ്റ്റേൺ സർക്കസും ശങ്കരനെ ആകർഷിച്ചു. കളരിവഴി സർക്കസിലെത്താം എന്നുകരുതി ചെറുപ്പത്തിൽത്തന്നെ ശങ്കരൻ കളരി അഭ്യസിച്ചു തുടങ്ങിയിരുന്നു. അത് സർക്കസിലെ പ്രകടനത്തിനു തുണയായി.

സർക്കസിൽ മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതിനു നിയന്ത്രണില്ലാതിരുന്ന കാലത്ത് മൃഗശാലകളിൽ പോലും അപൂർവമായി കാണുന്ന മ‍‍ൃഗങ്ങൾ ജെമിനി സർക്കസിലുണ്ടായിരുന്നു. സർക്കസിൽ മൃഗങ്ങളെ അവതരിപ്പിക്കുന്നതിൽ നിയന്ത്രണങ്ങൾ വന്നതോടെ അവയെ ഉപേക്ഷിക്കേണ്ടി വന്നു. ഏറെ കരുതലോടെ കൊണ്ടുനടന്ന അവയെ കുറേക്കാലം വയനാട്ടിലെ കാപ്പിത്തോട്ടത്തിലായിരുന്നു തീറ്റിപ്പോറ്റിയിരുന്നത്. പിന്നീട് മൃഗങ്ങളെയെല്ലാം വനംവകുപ്പിനു കൈമാറി.

സർക്കസ് നടത്തിപ്പ് മക്കളെ ഏൽപിച്ചു വിശ്രമജീവിതം നയിച്ചിരുന്ന അവസാന നാളുകളിലും പൊതുപ്രവർത്തന രംഗത്തും സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഗാന്ധിയൻ കമ്യൂണിസ്റ്റ് എന്നു വിളിക്കാവുന്ന സമീപനമായിരുന്നു എല്ലാക്കാര്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്നത്. പെരുമാറ്റത്തിൽ പോലും അത് ആർക്കും അനുഭവിക്കാൻ കഴിയുമായിരുന്നു. ശാന്തതയും പതിഞ്ഞ സംസാരവും സമഭാവനവുമെല്ലാം കൂടപ്പിറപ്പായിരുന്നു. പത്താം വയസ്സിൽ മഹാത്മാ ഗാന്ധിയെ നേരിൽ കണ്ടതിന്റെ ഓർമകൾ ശങ്കരന് എന്നും കൂട്ടുണ്ടായിരുന്നു.

Content Highlight: Gemini Sankaran