കോഴിക്കോട് ∙ പൊട്ടിച്ചിരിപ്പിച്ച അനേകം കഥാപാത്രങ്ങളെ ആസ്വാദകഹൃദയങ്ങളിൽ ബാക്കിവച്ചു മലയാളത്തിന്റെ പ്രിയതാരം മാമുക്കോയ (76) ഓർമയായി. കല്ലായിപ്പുഴയിൽനിന്നു വിളിപ്പാടകലെ, ജനിച്ചു വളർന്ന പള്ളിക്കണ്ടിക്കു സമീപം കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്നലെ രാവിലെ 11 മണിയോടെയാണു മാമുക്കോയയുടെ അന്ത്യകർമങ്ങൾ പൂർത്തിയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ പൊട്ടിച്ചിരിപ്പിച്ച അനേകം കഥാപാത്രങ്ങളെ ആസ്വാദകഹൃദയങ്ങളിൽ ബാക്കിവച്ചു മലയാളത്തിന്റെ പ്രിയതാരം മാമുക്കോയ (76) ഓർമയായി. കല്ലായിപ്പുഴയിൽനിന്നു വിളിപ്പാടകലെ, ജനിച്ചു വളർന്ന പള്ളിക്കണ്ടിക്കു സമീപം കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്നലെ രാവിലെ 11 മണിയോടെയാണു മാമുക്കോയയുടെ അന്ത്യകർമങ്ങൾ പൂർത്തിയായത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രിയപ്പെട്ട മാമുക്കയെ അവസാനമായി ഒരു നോക്കു കാണാനും പ്രാർഥനയിൽ ചേരാനും സാധാരണക്കാരായ അനേകായിരം ജനങ്ങളാണു കണ്ണംപറമ്പിലേക്ക് ഒഴുകിയെത്തിയത്. 

ഇനി ഓർമകളുടെ സ്ക്രീനിൽ... നടൻ മാമുക്കോയയുടെ ഭൗതികശരീരം കബറടക്കാൻ കോഴിക്കോട് അരക്കിണറിലെ വീട്ടിൽ നിന്നു മക്കളായ അബ്ദുൽ റഷീദും മുഹമ്മദ് നിസാറും മറ്റുള്ളവരും ചേർന്നു കൊണ്ടുപോകുന്നു. ചിത്രം: മനോരമ

ബുധനാഴ്ച വൈകിട്ടു 3 മുതൽ രാത്രി 10 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം ഉണ്ടായിരുന്നു. 7 മണിക്കൂർ പിന്നിട്ടിട്ടും ജനപ്രവാഹം നിലയ്ക്കാതായതോടെ പൊതുദർശനം അവസാനിപ്പിച്ച് ഭൗതികശരീരം ബേപ്പൂർ അരക്കിണറിലെ വീട്ടിലേക്കു മാറ്റി. രാത്രി വൈകിയും പുലർച്ചെയും ആളുകൾ ഒഴുകിയെത്തി. ഇന്നലെ രാവിലെ 9 കഴിഞ്ഞിട്ടും തിരക്കു നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീടിന്റെ ഗേറ്റ് അടച്ചശേഷമാണു സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കു കടന്നത്. 

ADVERTISEMENT

അരക്കിണർ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനു ശേഷം മൃതദേഹം കണ്ണംപറമ്പിലേക്കു കൊണ്ടുപോയി. ആ യാത്രയിലും നൂറുകണക്കിനു പേർ അനുഗമിച്ചു. കണ്ണംപറമ്പ് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം ഖബർസ്ഥാനിലേക്ക് എത്തിച്ചു. തുടർന്ന് പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിച്ചു. ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. 

മാമുക്കോയയുടെ ഭൗതികശരീരം കണ്ണംപറമ്പ് ഖബർസ്ഥാനിലേക്ക് കൊണ്ടുവരുന്നു. (ചിത്രം: സജീഷ് ശങ്കർ ∙ മനോരമ)
മാമുക്കോയയുടെ കബറടക്ക ചടങ്ങിൽനിന്ന്. (ചിത്രം: സജീഷ് ശങ്കർ ∙ മനോരമ)

English Summary: Tribute to Mamukkoya