കുമളി ∙ ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിച്ചത് ഇന്നലെ പുലർച്ചെ നാലോടെ. പ്രതികൂല കാലാവസ്ഥയാണു ദൗത്യം വൈകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിച്ചത് ഇന്നലെ പുലർച്ചെ നാലോടെ. പ്രതികൂല കാലാവസ്ഥയാണു ദൗത്യം വൈകാൻ കാരണം. രാത്രി പെയ്ത ശക്തമായ മഴ വാഹനത്തിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയ്ക്കു തടസ്സമായി. നേരത്തേ നിശ്ചയിച്ച സ്ഥലത്തേക്കു വാഹനം എത്തിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഈ സ്ഥലത്തിന് 2 കിലോമീറ്റർ മുൻപായി ആനയെ ഇറക്കുകയായിരുന്നു.

അരിക്കൊമ്പന്റെ കൂട്ടാളികളായ ആനക്കൂട്ടം അരിക്കൊമ്പൻ പിടിയിലായ ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപം നിലയുറപ്പിച്ചപ്പോ‍ൾ. ശനിയാഴ്ച അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോയ ഉടനെ എത്തിയ ആനക്കൂട്ടം ഇതുവരെ ഇവിടം വിട്ടുപോയിട്ടില്ല. രാത്രി ഒരുപാടു തവണ ഈ പ്രദേശത്തു നിന്ന് ആനകളുടെ ചിന്നംവിളി കേട്ടതായി നാട്ടുകാർ പറഞ്ഞു. ചിത്രം: റെ‍ജു അർനോൾഡ് ∙മനോരമ

ഇതിനിടെ മയക്കം വിട്ട ആന ഊർജസ്വലനായി. വാഹനത്തിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ആന ദൗത്യസേനയ്ക്കു നേരെ പാഞ്ഞടുത്തെങ്കിലും കരുതലോടെ നിന്നിരുന്ന സംഘം ഉൾക്കാട്ടിലേക്കു തുരത്തി. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽനിന്നു ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരീക്ഷിക്കുന്നുണ്ട്. ആദ്യവിവരം അനുസരിച്ച് ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത പിന്നിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സീനിയർഓട ഭാഗത്താണ് ആന ഇപ്പോഴുള്ളത്. ഉൾവനത്തിലായതിനാൽ ജനവാസമേഖലയിലേക്ക് ആന തിരികെയെത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

അരിക്കൊമ്പൻ. ചിത്രം: റിജോ ജോസഫ് ∙മനോരമ
ADVERTISEMENT

കുമളിയിലെ ജനങ്ങളുടെ പ്രതികരണം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തി. അരിക്കൊമ്പനെ എത്തിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇതു മുന്നിൽക്കണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻ പൊലീസ് സന്നാഹം സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പൂജകൾ നടത്തിയും ആരതി ഉഴിഞ്ഞുമാണു ജനങ്ങൾ അരിക്കൊമ്പനെ പെരിയാറിലേക്കു വരവേറ്റത്.

അരിക്കൊമ്പൻ. ചിത്രം: റിജോ ജോസഫ് ∙മനോരമ

തുമ്പിക്കൈയ്ക്ക് പരുക്ക്

ADVERTISEMENT

കുമളി ∙ ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റു. സാമാന്യം ആഴത്തിലുള്ളതാണ് മുറിവ്. ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റിയ സമയത്തോ യാത്രയ്ക്കിടയിലോ ആയിരിക്കാം  പരുക്കേറ്റതെന്നാണു നിഗമനം. ദൗത്യത്തിനു തലേദിവസം ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയപ്പോഴും അരിക്കൊമ്പന്റെ ശരീരത്തിൽ മുറിവുകൾ പറ്റിയിരുന്നെന്നു ദൗത്യസംഘം അറിയിച്ചു. പരുക്കുകളിൽ മരുന്നുവച്ചതിനു ശേഷമാണ് ആനയെ തുറന്നുവിട്ടത്.

ADVERTISEMENT

English Summary: Arikomban in Periyar tiger reserve

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT