അരി വേണ്ട, പുല്ലും ഇലയും മതി; അരിക്കൊമ്പൻ മര്യാദക്കാരനായി
രാജകുമാരി ∙ ചിന്നക്കനാലിൽ നിന്നു കാടുകടത്തിയ അരിക്കൊമ്പൻ തന്റെ ‘ദുശ്ശീല’ങ്ങളെല്ലാം മാറ്റി മര്യാദക്കാരനായെന്നു തമിഴ്നാട് വനംവകുപ്പ്. മുണ്ടൻതുറൈ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ ഇളയരാജ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ഈ വിവരം. പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിച്ച് അരിക്കൊമ്പൻ ആരോഗ്യത്തോടെ കഴിയുന്നതായി അദ്ദേഹം കുറിച്ചു. സ്ഥിരമായി കടകളും വീടുകളും തകർത്ത് അരിയെടുത്ത് തിന്നതുകൊണ്ടാണ് ഈ ഒറ്റയാനെ ചിന്നക്കനാലുകാർ അരിക്കൊമ്പനെന്ന് വിളിച്ചത്.

രാജകുമാരി ∙ ചിന്നക്കനാലിൽ നിന്നു കാടുകടത്തിയ അരിക്കൊമ്പൻ തന്റെ ‘ദുശ്ശീല’ങ്ങളെല്ലാം മാറ്റി മര്യാദക്കാരനായെന്നു തമിഴ്നാട് വനംവകുപ്പ്.
മുണ്ടൻതുറൈ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ ഇളയരാജ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ഈ വിവരം. പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിച്ച് അരിക്കൊമ്പൻ ആരോഗ്യത്തോടെ കഴിയുന്നതായി അദ്ദേഹം കുറിച്ചു. സ്ഥിരമായി കടകളും വീടുകളും തകർത്ത് അരിയെടുത്ത് തിന്നതുകൊണ്ടാണ് ഈ ഒറ്റയാനെ ചിന്നക്കനാലുകാർ അരിക്കൊമ്പനെന്ന് വിളിച്ചത്.
എന്നാൽ കാടുകടത്തി ഒന്നരവർഷം പിന്നിടുമ്പോൾ പുല്ലും ഇലകളും മാത്രമാണ് അരിക്കൊമ്പന്റെ ഭക്ഷണം. 7 പേരെ കൊലപ്പെടുത്തുകയും 60ൽ അധികം തവണ കടകളും വീടുകളും തകർക്കുകയും ചെയ്ത അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് ആണു ചിന്നക്കനാൽ സിമന്റുപാലത്തുനിന്ന് മയക്കുവെടി വച്ച് താപ്പാനകളുടെ സഹായത്തോടെയാണ് ആദ്യം പെരിയാർ ടൈഗർ റിസർവിലേക്കും പിന്നീട് അവിടെനിന്ന് തിരുനെൽവേലി മുണ്ടൻതുറൈ വന്യജീവി സങ്കേതത്തിലേക്കും മാറ്റിയത്.