എലത്തൂർ ട്രെയിൻ തീവയ്പു കേസ്; പ്രതി എൻഐഎ കസ്റ്റഡിയിൽ
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ പ്രത്യേക കോടതി അനുവദിച്ചതെങ്കിലും ഷാറുഖിനെതിരെ ദേശവിരുദ്ധ പ്രവർത്തന

കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ പ്രത്യേക കോടതി അനുവദിച്ചതെങ്കിലും ഷാറുഖിനെതിരെ ദേശവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തതിനാൽ തുടർച്ചയായോ പലഘട്ടങ്ങളായോ 30 ദിവസം വരെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ കഴിയും.
കേരള പൊലീസ് 11 ദിവസം ചോദ്യംചെയ്ത ശേഷമാണു ഷാറുഖിനെതിരെ യുഎപിഎ ചുമത്തിയത്. ഇതോടെയാണ് എൻഐഎ അന്വേഷണത്തിനു വഴിയൊരുങ്ങിയത്. കേരള പൊലീസിന്റെ പക്കലുള്ള മുഴുവൻ രേഖകളും എൻഐഎക്കു കൈമാറിയിട്ടില്ല. ആദ്യഘട്ടത്തിൽ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച കോഴിക്കോട് മജിസ്ട്രേട്ട് കോടതിയുടെ കൈവശമുള്ള രേഖകൾ മാത്രമാണ് എൻഐഎ കോടതിക്കു കൈമാറിയത്. രേഖകൾ എത്താൻ വൈകിയതു കൊണ്ടാണ് എൻഐഎയുടെ കസ്റ്റഡി അപേക്ഷ വൈകിയത്.
കേരള പൊലീസിന്റെ പക്കൽ നിന്നു മുഴുവൻ രേഖകളും ലഭിച്ചശേഷം ചോദ്യംചെയ്യാൻ കാത്തു നിന്നാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന നിയമോപദേശത്തെ തുടർന്നാണു കഴിഞ്ഞ 28നു എൻഐഎ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. രേഖകൾ മുഴുവൻ കൈമാറാൻ പൊലീസ് ഇനിയും താമസമുണ്ടാക്കിയാൽ അതിനിടയിൽ പ്രതിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞുപോകാതിരിക്കാനാണ് ആദ്യ ഘട്ടത്തിൽ 7 ദിവസത്തെ കസ്റ്റഡി മാത്രം എൻഐഎ ആവശ്യപ്പെട്ടത്.
ഡൽഹി ജാമിയാഗഗർ ഷഹീൻബാഗിൽനിന്നു പുറപ്പെട്ട ഷാറുഖ് സെയ്ഫി കേരളത്തിൽ എത്തിയതു വരെയുള്ള മുഴുവൻ വിവരങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. തീവയ്പിനു ശേഷം കണ്ണൂരിൽ നിന്നു കടന്നുകളഞ്ഞതു മുതൽ ആറിന് അറസ്റ്റിലാകുന്നതു വരെയുള്ള വിവരങ്ങളാണു പ്രതിയുടെ ചോദ്യംചെയ്യലിലുടെ കണ്ടെത്താനുള്ളത്.
English Summary: Kozhikode train arson case