കണ്ണു തുടച്ച്, മുത്തം നൽകി വീണാ ജോർജ്; വന്ദനയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു
കോട്ടയം ∙ ഡോ. വന്ദനയുടെ മൃതദേഹത്തിനരികിൽ നിൽക്കെ കണ്ണുകൾ നിറഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ് വിതുമ്പി. ഇന്നലെ രാവിലെ 8.30നാണു വീണ മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചത്. ഡോക്ടർക്കു പരിചയസമ്പത്തില്ല എന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു വിവാദമായിരുന്നതിനാൽ പ്രതിഷേധം ഉണ്ടായേക്കും എന്ന

കോട്ടയം ∙ ഡോ. വന്ദനയുടെ മൃതദേഹത്തിനരികിൽ നിൽക്കെ കണ്ണുകൾ നിറഞ്ഞ് ആരോഗ്യ മന്ത്രി വീണാ ജോർജ് വിതുമ്പി. ഇന്നലെ രാവിലെ 8.30നാണു വീണ മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചത്. ഡോക്ടർക്കു പരിചയസമ്പത്തില്ല എന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതു വിവാദമായിരുന്നതിനാൽ പ്രതിഷേധം ഉണ്ടായേക്കും എന്ന റിപ്പോർട്ടിനെത്തുടർന്നു പൊലീസ് ജാഗ്രത പാലിച്ചിരുന്നു.
വീടിനു മുന്നിലെ പന്തലിൽ വീണാ ജോർജ് ഏറെ നേരം മൃതദേഹം നോക്കി നിന്നു. വന്ദനയുടെ മുഖത്തിനു മുകളിലായി മൃതദേഹ പേടകത്തിൽ നിറകണ്ണുകളോടെ ചുംബിച്ചു. തുടർന്ന് വീട്ടിനകത്തു കയറി വന്ദനയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ച ശേഷമാണു വീണ മടങ്ങിയത്.
ആരോഗ്യവകുപ്പ് റിപ്പോർട്ട് തയാറാക്കുന്നു
കൊട്ടാരക്കര ∙ ഡോ. വന്ദനയുടെ കൊലപാതക സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴി ആരോഗ്യവകുപ്പ് രേഖപ്പെടുത്തുന്നു. ഡ്യൂട്ടി ഡോക്ടർ ഡോ.എസ്.വി.പൗർണമി, ജീവനക്കാരായ എസ്.രാജേഷ്, ജയന്തി, മിനി, രമ്യ എന്നിവരുടെ മൊഴികൾ ഇന്നലെ രേഖപ്പെടുത്തി. ഡപ്യൂട്ടി ഡിഎംഒ ഡോ.സാജൻ മാത്യുവിന്റെ നേതൃത്വത്തിൽ മൊഴിയെടുപ്പ് ഇന്നും തുടരും. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു റിപ്പോർട്ട് നൽകും.
English Summary: Minister Veena George pays tributes to Dr Vandana Das