ഡിസ്ചാർജ് ചെയ്ത വിദ്യാർഥി വഴിമധ്യേ മരിച്ചു; ചികിത്സപ്പിഴവെന്ന് ആരോപണം
ആറ്റിങ്ങൽ (തിരുവനന്തപുരം) ∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പ്ലസ്ടു വിദ്യാർഥിനി മരിച്ചതിൽ ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ. മുദാക്കൽ പൊയ്കമുക്ക് പാറയടി പിരപ്പൻകോട്ട്കോണത്ത് വാറുവിള പുത്തൻ വീട്ടിൽ ലാലു– ഉഷ ദമ്പതികളുടെ മകൾ എൽ.യു.മീനാക്ഷി (17) ആണു മരിച്ചത്.

ആറ്റിങ്ങൽ (തിരുവനന്തപുരം) ∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പ്ലസ്ടു വിദ്യാർഥിനി മരിച്ചതിൽ ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ. മുദാക്കൽ പൊയ്കമുക്ക് പാറയടി പിരപ്പൻകോട്ട്കോണത്ത് വാറുവിള പുത്തൻ വീട്ടിൽ ലാലു– ഉഷ ദമ്പതികളുടെ മകൾ എൽ.യു.മീനാക്ഷി (17) ആണു മരിച്ചത്. ചികിത്സ കഴിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങുംവഴിയാണ് മരിച്ചത്. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു
മൂന്നാഴ്ച മുൻപ് അലർജി ലക്ഷണങ്ങളോടെ മീനാക്ഷി വെഞ്ഞാറമൂട് തൈക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പത്തു ദിവസത്തെ മരുന്ന് നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ നിന്നു മടക്കി അയച്ചു. പുതിയ കമ്മൽ ധരിച്ച ശേഷം ചെവിയിലും മുഖത്തും നീരു ബാധിച്ചതിനെ തുടർന്നാണ് ചികിത്സ തേടിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
17ന് അസുഖം കടുത്തതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. 11 ദിവസം മെഡിക്കൽ കോളജിൽ താമസിച്ച് ചികിത്സ തേടി. ശനിയാഴ്ച വൈകിട്ട് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടക്കി അയച്ചെങ്കിലും ഓട്ടോയിൽ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചപ്പോഴേക്കും അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛർദി ഉണ്ടാവുകയും ചെയ്തു. ഉടൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ഗൗരി, ലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.
ചികിത്സപ്പിഴവില്ലെന്ന് ആശുപത്രി
ചികിത്സപ്പിഴവ് സംഭവിച്ചില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. അത്യാസന്ന നിലയിലുള്ള രോഗിയെ അല്ല ഡിസ്ചാർജ് ചെയ്തത്. രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് പ്രധാന ഡോക്ടർമാർ ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തെന്ന് സൂപ്രണ്ട് എ. നിസാറുദ്ദീൻ പറഞ്ഞു. സിസ്റ്റമിക് ലൂപസ് എറിത്തമറ്റോസസ് രോഗത്തിനാണ് മീനാക്ഷി ചികിത്സ തേടിയത്. പൂർണമായി ഭേദമാക്കാൻ സാധിക്കാത്ത രോഗമാണിത്. ബന്ധുക്കളോടു തുടർചികിത്സയ്ക്കുള്ള നിർദേശം നൽകിയാണ് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Trivandrum medical college student death