നീറ്റിൽ ആദ്യ റാങ്കുകൾ ദക്ഷിണേന്ത്യയിലേക്ക്; ആർ.എസ്.ആര്യ കേരളത്തിൽ ഒന്നാമത്
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) തമിഴ്നാട് സ്വദേശി എൻ.പ്രഭാഞ്ജൻ, ആന്ധ്ര സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർക്ക് ഒന്നാം റാങ്ക്. 720 മാർക്കു നേടിയാണ് ഇരുവരും റാങ്ക് പങ്കിട്ടത്. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി.

23–ാം റാങ്ക് നേടിയ മലയാളിയായ ആർ.എസ്.ആര്യയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ആര്യയ്ക്ക് 711 മാർക്കാണ്. ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ എസ്ഐ ആയ കോഴിക്കോട് താമരശ്ശേരി തുവക്കുന്നുമ്മൽ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. തമിഴ്നാട്ടിൽ പരീക്ഷയെഴുതിയ മലയാളി ജേക്കബ് ബിവിൻ 36–ാം റാങ്ക് നേടി. ആദ്യ 10 റാങ്ക് ജേതാക്കളിൽ 4 പേർ തമിഴ്നാട് സ്വദേശികൾ.
ജനറൽ വിഭാഗത്തിൽ 50 പെർസന്റൈലാണു കട്ട് ഓഫ് പരിധി. 720നും 137നും ഇടയിൽ മാർക്കു നേടിയവർ യോഗ്യത നേടി. ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ 40 പെർസന്റൈലാണ് കട്ട് ഓഫ്. 107 മാർക്ക് വരെ നേടിയവർ യോഗ്യത നേടി. ആകെ പരീക്ഷയെഴുതിയ 20,38,596 പേരിൽ 11,45,976 പേർ ക്വാളിഫൈ ചെയ്തു. പരീക്ഷയെഴുതിയ 1,33,450 മലയാളികളിൽ 75,362 പേർ യോഗ്യത നേടി.
നീറ്റ്–യുജി ഒറ്റനോട്ടത്തിൽ
∙ ആകെ റജിസ്റ്റർ ചെയ്തവർ: 20,87,462
∙ പരീക്ഷയെഴുതിയവർ: 20,38,596
∙ യോഗ്യത നേടിയവർ: 11,45,976 (56.21%)
English Summary: NEET UG result announced