വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ കസ്റ്റഡിയിൽ
കൊച്ചി ∙ കായംകുളം എംഎസ്എം കോളജിലെ നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ മുൻ നേതാവായ അബിൻ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമാണു പിടിയിലായത്.

കൊച്ചി ∙ കായംകുളം എംഎസ്എം കോളജിലെ നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ മുൻ നേതാവായ അബിൻ നെടുമ്പാശേരി വിമാനത്താവളത്തിനു സമീപമാണു പിടിയിലായത്. മാലദ്വീപിലായിരുന്ന അബിൻ ഇന്നലെ രാത്രി 11.30നു നെടുമ്പാശേരിയിൽ എത്തിയതിനു തൊട്ടുപിന്നാലെയാണു ഡിവൈഎസ്പി അജയ്നാഥിന്റെ സംഘം കസ്റ്റഡിയിലെടുത്തത്. രാത്രി തന്നെ കായംകുളത്തേക്കു കൊണ്ടുപോയി.
2 ലക്ഷം രൂപ വാങ്ങി അബിനാണ് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയതെന്ന് നിഖിൽ പൊലീസിന് മൊഴി നൽകിയിരുന്നു. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖിൽ പണം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ് എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗവും കായംകുളം ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ. മാലെയിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു.
English Summary: Fake degree certificate case second accused Abin C Raj under custody