കല്ലമ്പലം ∙ വിവാഹത്തലേന്നു വീട്ടിലെ തിരക്കൊഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ നെറുകയിൽ അച്ഛന്റെ അനുഗ്രഹ ചുംബനം. മണിക്കൂറുകൾക്കു ശേഷം വീടിനു പുറത്തെ സൽക്കാരപ്പന്തലിൽ ആ അച്ഛന്റെ ചേതനയറ്റ മുഖത്തു മകളുടെ അന്ത്യചുംബനം. മൃതശരീരത്തിൽ പൂക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലമ്പലം ∙ വിവാഹത്തലേന്നു വീട്ടിലെ തിരക്കൊഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ നെറുകയിൽ അച്ഛന്റെ  അനുഗ്രഹ ചുംബനം. മണിക്കൂറുകൾക്കു ശേഷം  വീടിനു പുറത്തെ സൽക്കാരപ്പന്തലിൽ ആ അച്ഛന്റെ ചേതനയറ്റ മുഖത്തു മകളുടെ അന്ത്യചുംബനം. മൃതശരീരത്തിൽ പൂക്കൾ വിതറി അച്ഛനെ തെരുതെരെ ഉമ്മ വച്ചു പൊട്ടിക്കരഞ്ഞു തളർന്നുവീണ ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ. ആഘോഷവും കളിചിരിയും നിറഞ്ഞ വീട് മണിക്കൂറുകളുടെ ഇടവേളയിൽ അലങ്കാരമഴിച്ചു മാറ്റി മരണവീടായി. പന്തലിനു മുന്നിൽ ഗൃഹനാഥനു ചിതയൊരുങ്ങി. 

ചൊവ്വാഴ്ച വൈകിട്ടു വിവാഹവീട്ടിലെ വിരുന്നു സൽക്കാരം കഴിഞ്ഞ് ആളൊഴിഞ്ഞപ്പോഴാണു കല്ലമ്പലം വടശ്ശേരിക്കോണത്ത് ജി.രാജു മൂത്ത മകൾ ശ്രീലക്ഷ്മിയെ ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിച്ചത്. ‘നാളെ വൈകിട്ട്  ഈ സമയത്തു നീ മറ്റൊരു വീട്ടിൽ ആയിരിക്കും.  ഭാര്യ എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു നന്നായി എന്റെ മോൾ ജീവിക്കണം..’എന്നു പറഞ്ഞു രാജുവിന്റെ കണ്ണുകൾ നിറഞ്ഞു. തലയാട്ടി കേട്ട ശ്രീലക്ഷ്മി, അച്ഛന്റെ കണ്ണുകൾ തുടച്ചു. 

അറസ്റ്റിലായ ജിഷ്ണു, ജിജിൻ, ശ്യാംകുമാർ, മനു.
ADVERTISEMENT

അതിഥികൾ മടങ്ങിയപ്പോഴാണ്  അയൽവാസികളായ സഹോദരങ്ങളടക്കമുള്ള നാലു പ്രതികളെത്തിയത്.  ശ്രീലക്ഷ്മിയുമായി മുൻപു പരിചയമുണ്ടായിരുന്ന ജിഷ്ണുവാണു രാജുവുമായി തർക്കത്തിലായത്. ഇതിനിടെ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം രാജുവിനെ മർദിച്ചു. ബഹളം കേട്ടെത്തിയ ശ്രീലക്ഷ്മിയെയും അമ്മ ജയയെയും ക്രൂരമായി മർദിച്ചു.  

മൺവെട്ടി ഉപയോഗിച്ചു ജിഷ്ണുവിന്റെ സഹോദരൻ ജിജിൻ രാജുവിന്റെ തലയ്ക്കടിച്ചതോടെ കല്യാണവീട്ടിൽ കൂട്ടനിലവിളിയായി. അക്രമികളുടെ അടിയേറ്റു ഗുരുതര പരുക്കേറ്റു ബോധരഹിതനായി വീണ രാജുവിനെ കാറിൽ കയറ്റി ആശുപത്രിയിലേക്കു നീങ്ങുമ്പോഴും ഒന്നും സംഭവിക്കരുതേ എന്നായിരുന്നു ബന്ധുക്കളുടെ പ്രാർഥന. മണിക്കൂറുകൾക്കകം രാജു മരിച്ചുവെന്ന നടുക്കുന്ന വാർത്ത എത്തി.  അച്ഛന്റെ മരണവാർത്ത കേട്ടു ശ്രീലക്ഷ്മി ബോധം കെട്ടു വീണു. 

ADVERTISEMENT

English Summary: Kallambalam brides father murder