സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം: പരാതി നൽകി പി.കെ.ശ്രീമതി
കണ്ണൂർ∙ ഓണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പാറുണ്ടെന്നു താൻ പറഞ്ഞുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതി റൂറൽ എസ്പിക്ക് പരാതി നൽകി.

കണ്ണൂർ∙ ഓണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പാറുണ്ടെന്നു താൻ പറഞ്ഞുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റുമായ പി.കെ.ശ്രീമതി റൂറൽ എസ്പിക്ക് പരാതി നൽകി. വ്യാജ പ്രചാരണത്തിൽ ഇടപെട്ട് ‘നബി ദിനത്തിൽ പോർക്ക് വിളമ്പും എന്നു പറയാനുള്ള ധൈര്യം ഉണ്ടോ’ എന്നു ചിലർ ചോദിക്കുന്നതായും മതസ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.
‘ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. അതിന്റെ തുടർച്ചയാണ് ഞാൻ പറയാത്ത കാര്യങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നത്. മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നതോടൊപ്പം എന്നെ വ്യക്തിപരമായി താറടിച്ചു കാട്ടാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ മതസ്പർധ വളർത്താനുള്ള നീക്കമാണിത്. എല്ലാ ജനവിഭാഗങ്ങളും സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.’ പി.കെ.ശ്രീമതി പരാതിയിൽ പറഞ്ഞു.
English Summary: P.K. Sreemathi's Complaint Against Fake News