ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒരു പ്രതി മാത്രമെന്ന് പൊലീസ്
ആലുവ ∙ എട്ടുവയസ്സുകാരിയെ രാത്രി വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പാടത്ത് ഉപേക്ഷിച്ച കേസിൽ പ്രതിയായി അറസ്റ്റിലായ ക്രിസ്റ്റിൽ രാജ് മാത്രമേയുള്ളൂ എന്നു പൊലീസ്. അന്വേഷണസംഘം ദൃക്സാക്ഷികളുടെ

ആലുവ ∙ എട്ടുവയസ്സുകാരിയെ രാത്രി വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പാടത്ത് ഉപേക്ഷിച്ച കേസിൽ പ്രതിയായി അറസ്റ്റിലായ ക്രിസ്റ്റിൽ രാജ് മാത്രമേയുള്ളൂ എന്നു പൊലീസ്. അന്വേഷണസംഘം ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ക്രിസ്റ്റിലിനെ ഇന്ന് എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിനു പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
സംഭവദിവസം രാത്രി കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്കു പോയതു ട്രെയിനിൽ അല്ല, കെഎസ്ആർടിസി ബസിൽ ആണെന്നു പൊലീസ് വ്യക്തമാക്കി. പിതാവും അദ്ദേഹത്തിന്റെ അനുജനും സഹോദരീപുത്രനും കൂടിയാണു രാത്രി വീട്ടിൽ നിന്നിറങ്ങിയത്.
ഇവരുടെ കൂടെ പോകാൻ പിതാവിന്റെ മറ്റൊരു അനുജനും ആലുവയിൽ എത്തിയിരുന്നു. ഇവരുടെ കൈവശം ഗ്യാസ് സിലിണ്ടറും തൊഴിലുമായി ബന്ധപ്പെട്ട സാധനസാമഗ്രികളും അടക്കം വലിയ ലഗേജ് ഉണ്ടായിരുന്നു. സിലിണ്ടർ ട്രെയിനിൽ കയറ്റാത്തതിനാൽ പിതാവ് ബസിലും മറ്റു 3 പേർ ട്രെയിനിലുമായിരുന്നു യാത്ര. ബസ് ഹരിപ്പാട് എത്തിയപ്പോഴാണു കുട്ടിയുടെ പിതാവ് സംഭവം അറിഞ്ഞത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുട്ടിയുടെ വല്യച്ഛനാണ് രാത്രി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
രാത്രി മോഷണത്തിനിറങ്ങിയ പ്രതി, കുട്ടിയുടെ വീട്ടിൽ നിന്നു 3 പുരുഷന്മാർ ഇറങ്ങിപ്പോകുന്നതു കണ്ടാകാം അവിടെ കയറിയതെന്നു കരുതുന്നു. ക്രിസ്റ്റിൽ രാജിനെ വീടിന്റെ പരിസരത്തൊന്നും മുൻപു കണ്ടിട്ടില്ലെന്നു വീട്ടുകാർ പൊലീസിനോടു പറഞ്ഞു. ഇയാൾ ആലുവയിൽ പല വീടുകളിൽ നിന്നും മൊബൈൽഫോണും പണവും മോഷ്ടിച്ചിട്ടുണ്ട്.
ഒറ്റയ്ക്കു മോഷണം നടത്തുന്നതാണു രീതി. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ അതിഥിത്തൊഴിലാളികൾക്കാണു വിൽക്കുക. ഫോണുകൾ അൺലോക്ക് ചെയ്യുന്നതിൽ വിദഗ്ധനായ ഇയാളുമായി ഇടപഴകുകയും മൊബൈൽ ഫോൺ വാങ്ങുകയും ചെയ്ത 2 പേരെ പൊലീസ് ചോദ്യം ചെയ്തു. മൊഴികളിൽ പൊരുത്തക്കേടുള്ള മുഷ്താഖ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളിൽ നിന്നു ലഭിച്ച സൂചന അനുസരിച്ചു മറ്റൊരാളെയും തിരയുന്നു.
English Summary: Investigation on child rape Aluva