ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കാൻ വീണ്ടും ശുപാർശ
തിരുവനന്തപുരം ∙ ഐജി പി.വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി കെ.വേണു അധ്യക്ഷനായ സമിതി സർക്കാരിനു വീണ്ടും ശുപാർശ നൽകി. ഐജിയെ സർവീസിൽ തിരിച്ചെടുക്കുന്നതു വകുപ്പുതല അന്വേഷണത്തിനു തടസ്സമല്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതു രണ്ടാം തവണയാണു സസ്പെൻഷൻ പിൻവലിക്കണമെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകുന്നത്. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിയുടെ തീരുമാനമാണു നിർണായകം.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി വിജയനെ സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എജിഡിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മേയ് 18നു വിജയനെ സസ്പെൻഡ് ചെയ്തത്. വിശദീകരണം പോലും ചോദിക്കാതെയുള്ള ഈ സസ്പെൻഷൻ പൊലീസ് തലപ്പത്തു കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
സസ്പെൻഷനു പിന്നാലെ അതിന് അടിസ്ഥാനമാക്കിയ കാരണങ്ങൾ കളവാണെന്നു ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിനു മറുപടി നൽകി. 2 മാസത്തിനു ശേഷം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഐജിയെ തിരിച്ചെടുക്കണമെന്നും വകുപ്പുതല അന്വേഷണം തുടരാമെന്നും ശുപാർശ ചെയ്തെങ്കിലും സർക്കാർ അനുകൂല നടപടിയെടുത്തില്ല.
മുഖ്യമന്ത്രി ഡിജിപിയുടെ വിശദീകരണം തേടിയപ്പോൾ സസ്പെൻഷൻ തുടരാമെന്നായിരുന്നു അന്നത്തെ ഡിജിപി അനിൽ കാന്ത് റിപ്പോർട്ട് നൽകിയത്. വിജയന്റെ വിശദീകരണം തള്ളിയ ഡിജിപി, എഡിജിപിയുടെ റിപ്പോർട്ട് ശരിവയ്ക്കുകയായിരുന്നു. ഇപ്പോൾ ഐജിക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയതോടെ ഇനി മുഖ്യമന്ത്രിയുടെ നിലപാടാണു പ്രധാനം.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കു വിശദീകരണം നൽകാനുള്ള അവസരമുണ്ടെന്നും, അപ്പോൾ വീഴ്ച കണ്ടെത്തിയാൽ നടപടിയാകാമെന്നുമാണ് ശുപാർശ. ചീഫ് സെക്രട്ടറി കെ.വേണു, തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ അഡീ. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരാണു സമിതിയിലുള്ളത്.
English Summary : Recommendation again to withdraw suspension of IG P. Vijayan