കരാർ മറിച്ചുകൊടുത്തെന്നു പരാതി;ഇൻകെൽ ജിഎമ്മിനു സസ്പെൻഷൻ
തിരുവനന്തപുരം∙ കെഎസ്ഇബിയുടെ സൗരോർജ പദ്ധതിയിൽ പ്ലാന്റ് സ്ഥാപിക്കാൻ വ്യവസായ വകുപ്പിനു കീഴിലെ ഇൻകെലിനു ലഭിച്ച കരാർ മറിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട പരാതിയിൽ ഇൻകെൽ ജനറൽ മാനേജർക്കു(ജിഎം) സസ്പെൻഷൻ. പുനരുപയോഗ ഊർജ വിഭാഗത്തിലെ ജനറൽ മാനേജർ സാം റൂഫസിനെയാണ് എംഡി ഡോ.കെ.ഇളങ്കോവൻ സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 27ന്

തിരുവനന്തപുരം∙ കെഎസ്ഇബിയുടെ സൗരോർജ പദ്ധതിയിൽ പ്ലാന്റ് സ്ഥാപിക്കാൻ വ്യവസായ വകുപ്പിനു കീഴിലെ ഇൻകെലിനു ലഭിച്ച കരാർ മറിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട പരാതിയിൽ ഇൻകെൽ ജനറൽ മാനേജർക്കു(ജിഎം) സസ്പെൻഷൻ. പുനരുപയോഗ ഊർജ വിഭാഗത്തിലെ ജനറൽ മാനേജർ സാം റൂഫസിനെയാണ് എംഡി ഡോ.കെ.ഇളങ്കോവൻ സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 27ന് എംഡിക്കു ലഭിച്ച പരാതിയിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ജനറൽ മാനേജർക്കെതിരെ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ‘പൊതു സ്വകാര്യ പങ്കാളിത്ത' മാതൃകയിൽ ആദ്യമായി രൂപീകരിച്ച കമ്പനിയാണ് ഇൻകെൽ.
പാലക്കാട് കഞ്ചിക്കോട്ടും എറണാകുളം ബ്രഹ്മപുരത്തുമായി ഏഴു മെഗാവാട്ട് പ്ലാന്റ് സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ പദ്ധതിയാണ് ഇൻകെലിനെ ഏൽപിച്ചിരുന്നത്. എന്നാൽ 2020 ജൂണിൽ ഈ കരാർ തമിഴ്നാട്ടിലെ കമ്പനിക്കു മറിച്ചുകൊടുത്തെന്നും കൈമാറലിൽ അഴിമതിയുണ്ടന്നുമാണ് ആക്ഷേപം. ഇതുൾപ്പെടെയുള്ള വിവരങ്ങൾ സൂചിപ്പിച്ചുള്ള പരാതിയാണ് എംഡിക്കു ലഭിച്ചത്. പ്രാഥമിക പരിശോധന നടത്തിയതിൽ പരാതിയിൽ കഴമ്പുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ബോധ്യപ്പെട്ടു. ഇതോടെയാണു ജനറൽ മാനേജരെ സസ്പെൻഡ് ചെയ്തത്. പുനരുപയോഗ ഊർജ വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത മുഴുവൻ കരാറുകളും പരിശോധിക്കും.
English Summary: INKEL Scam: Genral Manager Suspended