കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു. ശ്രുതിതരംഗം പദ്ധതി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറിയ ശേഷം സംസ്ഥാനത്ത് ഒരു കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ പോലും നടന്നിട്ടില്ല. ഒരാളുടെപോലും ഉപകരണം അറ്റകുറ്റപ്പണി െചയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു. ശ്രുതിതരംഗം പദ്ധതി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കൈമാറിയ ശേഷം സംസ്ഥാനത്ത് ഒരു കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ പോലും നടന്നിട്ടില്ല. ഒരാളുടെപോലും ഉപകരണം അറ്റകുറ്റപ്പണി െചയ്തു കൊടുത്തിട്ടുമില്ല. ഡി.കെ.മുരളി എംഎൽഎയുടെ ചോദ്യത്തിന് കഴിഞ്ഞ 13ന് ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാണ്. 

സാമൂഹികസുരക്ഷാ മിഷനു കീഴിലായിരുന്ന പദ്ധതി ഈ സാമ്പത്തിക വർഷം മുതലാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലേക്കു മാറ്റിയത്. മുഴുവൻ ഹെൽത്ത് ഫണ്ടിങ്ങും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലാക്കാനാണ് ഇതെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു. എന്നാൽ, സാമ്പത്തികവർഷം തുടങ്ങി 6 മാസമായിട്ടും സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലേക്കു കൈമാറിയ അപേക്ഷകളിലുള്ള ഒരാൾക്കുപോലും ശസ്ത്രക്രിയ ചെയ്തു കൊടുത്തിട്ടില്ല. 

ADVERTISEMENT

52 അപേക്ഷകൾ ലഭിച്ചതായും ശസ്ത്രക്രിയയ്ക്കുള്ള നടപടി സ്വീകരിച്ചുവരുന്നെന്നും ഓഗസ്റ്റ് 8ന് നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് ആരോഗ്യമന്ത്രി മറുപടി നൽകി. അറ്റകുറ്റപ്പണി ആവശ്യമുള്ളവർക്ക് ചെയ്തു നൽകുമെന്നു മന്ത്രി ആവർത്തിച്ച് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സാമൂഹികസുരക്ഷാ മിഷനിൽ നിന്ന് സ്റ്റേറ്റ് ഏജൻസിയിലേക്ക് പദ്ധതി മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ കാരണമാണ് വൈകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

English Summary: No cochlear surgery in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT