‘മന്ത്രിയെ അപമാനിച്ചവരെ അപ്പോൾത്തന്നെ പിരിച്ചുവിടണമായിരുന്നു’ ; കേരളത്തെ ഭ്രാന്താലയമാക്കാൻ ചിലർ ശ്രമിക്കുന്നു: സ്വാമി സച്ചിദാനന്ദ
വർക്കല ∙ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ വീണ്ടും അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനെ ചെറുത്തുതോൽപിക്കണമെന്നും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ക്ഷേത്രച്ചടങ്ങിനെത്തിയ മന്ത്രിക്കു നിലവിളക്ക് കൊളുത്തുന്ന ദീപം കൈമാറാതെ നിലത്തുവച്ച് അപമാനിച്ച സംഭവം മാസങ്ങൾ കഴിഞ്ഞാണ് മന്ത്രി വെളിപ്പെടുത്തിയത്.

വർക്കല ∙ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ വീണ്ടും അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനെ ചെറുത്തുതോൽപിക്കണമെന്നും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ക്ഷേത്രച്ചടങ്ങിനെത്തിയ മന്ത്രിക്കു നിലവിളക്ക് കൊളുത്തുന്ന ദീപം കൈമാറാതെ നിലത്തുവച്ച് അപമാനിച്ച സംഭവം മാസങ്ങൾ കഴിഞ്ഞാണ് മന്ത്രി വെളിപ്പെടുത്തിയത്. ഇത്തരം കാര്യങ്ങളിൽ അപ്പോൾത്തന്നെ നടപടി സ്വീകരിച്ച് ഉത്തരവാദികളെ ജോലിയിൽ നിന്നു പിരിച്ചുവിടണമായിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
മഹാസമാധി ദിനാചരണ സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പ്രസംഗിച്ചു.ഉച്ചയ്ക്കു ശേഷം ശ്രീശാരദാ മഠത്തിൽ നിന്നു മഹാസമാധി പീഠത്തിലേക്കു കലശപ്രദക്ഷിണ യാത്രയും തുടർന്ന് മഹാസമാധി പൂജയും കലശാഭിഷേകവും പ്രാർഥനയും പ്രസാദവിതരണവും നടത്തി.
ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ സമാധി ദിനാചരണത്തിന്റെ ഭാഗമായി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങുകൾ നടത്തി.ഗുരുവിന്റെ ജന്മ സ്ഥലമായ ചെമ്പഴന്തിയിൽ നടന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സത്യദർശിയായ ശ്രീനാരായണ ഗുരു മതസൗഹാർദത്തിന്റെ സന്ദേശമാണ് കേരള ജനതയെ പഠിപ്പിച്ചതെന്നു മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കൂടുതൽ പ്രചരിപ്പിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
English Summary : 'Those who insulted minister, should have been dismissed immediately' says swami sachithananda