കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: പി.ആർ.ജിജോയ് ഇന്ന് ചുമതലയേൽക്കും
പാമ്പാടി ∙ തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും. 2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്. 17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്. യുകെ ആസ്ഥാനമായി

പാമ്പാടി ∙ തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി പി.ആർ.ജിജോയ് ഇന്നു രാവിലെ 10നു ചുമതലയേൽക്കും.2014 മുതൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) അസോഷ്യേറ്റ് പ്രഫസറാണ്.
17 മാസമായി ചലച്ചിത്രവിഭാഗം ഡീനുമാണ്.യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഷെയ്ക്സ്പിയർ തിയറ്ററിന്റെ ഭാഗമായി 2000 മുതൽ 2010 വരെ പ്രവർത്തിച്ചു. വിദേശരാജ്യങ്ങളിലടക്കം 400 തിയറ്റർ ഷോകളുടെ ഭാഗമായി. സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു തിയറ്റർ ആർട്സിൽ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നു റാങ്കോടെ ഡ്രാമ ആൻഡ് തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഎഫിലും കരസ്ഥമാക്കി. 55 സിനിമകളിലും 25 ഹ്രസ്വചിത്രങ്ങളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ്.
ലക്ഷ്യം രാജ്യാന്തര നിലവാരം: ജിജോയ്
കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്നു ജിജോയ് ‘മനോരമ’യോടു പറഞ്ഞു. മികച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കും.വിദ്യാർഥികൾക്കു വിദേശ രാജ്യങ്ങളിൽ പോയി തിയറ്റർ അനുഭവം മനസ്സിലാക്കാൻ അവസരമൊരുക്കും. വിദേശ സർവകലാശാലകളിലെ വിദ്യാർഥികളെ ഇവിടേക്കെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:KR Narayanan Film Institute: PR Jijoy will take charge today