കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
കാക്കനാട് (കൊച്ചി)∙ വരയിലെ നർമത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. കാക്കനാട് പടമുകൾ പാലച്ചുവടിലെ ‘സാവിത്രി’ ഭവനത്തിൽ ഇന്നലെ രാത്രി 7.15നായിരുന്നു അന്ത്യം. തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

കാക്കനാട് (കൊച്ചി)∙ വരയിലെ നർമത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് സുകുമാർ (91) അന്തരിച്ചു. കാക്കനാട് പടമുകൾ പാലച്ചുവടിലെ ‘സാവിത്രി’ ഭവനത്തിൽ ഇന്നലെ രാത്രി 7.15നായിരുന്നു അന്ത്യം. തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് 10ന് കാക്കനാട് പാലച്ചുവട് അമ്പലപ്പാറ റോഡിലെ വീട്ടിൽ കൊണ്ടുവരും. പൊതുദർശനത്തിനു ശേഷം മൂന്നിനു തൃപ്പൂണിത്തുറ എമ്പ്രാൻ മഠം വക ശ്മശാനത്തിൽ സംസ്കാരം.
നാലു വർഷം മുൻപാണു സ്വദേശമായ തിരുവനന്തപുരത്തുനിന്നു കാക്കനാട്ടുള്ള മകളുടെ വീട്ടിലേക്കു സുകുമാർ താമസം മാറിയത്. അദ്ദേഹത്തിന്റെ നവതി കഴിഞ്ഞ വർഷം വിപുലമായി ആഘോഷിച്ചിരുന്നു. ഒരു വർഷത്തിലധികമായി വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സുമംഗല (ഡബ്ബിങ് ആർട്ടിസ്റ്റ്, ഫെഫ്ക ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി), പരേതയായ രമ. മരുമകൻ: കെ.ജി.സുനിൽ (ജനറൽ മാനേജർ, കിൻസൻ സെക്യൂരിറ്റീസ്).
സുകുമാർ എന്ന പേരിൽ കാർട്ടൂണുകളും ഹാസ്യ സാഹിത്യ കൃതികളും രചിച്ച എസ്.സുകുമാരൻ പോറ്റി 1932ൽ തിരുവനന്തപുരം ആറ്റിങ്ങലിൽ ആർ.സുബ്രായൻ പോറ്റിയുടെയും എസ്.കൃഷ്ണമ്മാളുടെയും മകനായി ജനിച്ചു. തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂൾ, ഇന്റർമീഡിയറ്റ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രം െഎച്ഛിക വിഷയമായി ബിഎ ബിരുദം നേടി. പൊലീസ് വകുപ്പിൽ 30വർഷത്തെ സേവനത്തിനുശേഷം 1987ൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു.
English Summary: Cartoonist Sukumar Passes Away