അറുപതിന്റെ നിറവിലേക്ക് കേരള കോൺഗ്രസ്
കോട്ടയം ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ കേരള കോൺഗ്രസ് 60–ാം വയസ്സിലേക്ക്. ആർ.ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ 1964 സെപ്റ്റംബർ 8നു കെ.എം.ജോർജിന്റെ നേതൃത്വത്തിലുള്ള 15 എംഎൽഎമാർ പിന്തുണച്ചതോടെയാണു കോൺഗ്രസിലെ പിളർപ്പിനു കളമൊരുങ്ങിയത്. വിഘടിച്ച ഗ്രൂപ്പ് 1964 ഒക്ടോബർ 9നു കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.

കോട്ടയം ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ കേരള കോൺഗ്രസ് 60–ാം വയസ്സിലേക്ക്. ആർ.ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ 1964 സെപ്റ്റംബർ 8നു കെ.എം.ജോർജിന്റെ നേതൃത്വത്തിലുള്ള 15 എംഎൽഎമാർ പിന്തുണച്ചതോടെയാണു കോൺഗ്രസിലെ പിളർപ്പിനു കളമൊരുങ്ങിയത്. വിഘടിച്ച ഗ്രൂപ്പ് 1964 ഒക്ടോബർ 9നു കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ഇന്നു വിവിധ കേരള കോൺഗ്രസുകൾ ജന്മദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന മന്ത്രിസഭയിൽ നിന്നുള്ള പി.ടി.ചാക്കോയുടെ രാജിയും വിവാദങ്ങളും ഒടുവിൽ അദ്ദേഹത്തിന്റെ മരണവുമാണു കേരള കോൺഗ്രസിന്റെ ജനനത്തിനു വഴിതെളിച്ചതെന്നു പറയാം. കോൺഗ്രസിൽ നിന്നുള്ള പിളർപ്പിലൂടെ കെ.എം.ജോർജ് രൂപം നൽകിയ കേരള കോൺഗ്രസ് അതിന്റെ ചരിത്രത്തിൽ പലതവണ പിളർന്നു.
കെ.എം.ജോർജ് ചെയർമാനും ആർ.ബാലകൃഷ്ണപിള്ള ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട കേരള കോൺഗ്രസ് 1965ൽ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മന്നത്തു പത്മനാഭന്റെ പിന്തുണയോടെ ഒറ്റയ്ക്കു മത്സരിച്ച പാർട്ടിക്ക് അന്ന് 23 എംഎൽഎമാരെ കിട്ടി. 1969ൽ സി.അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായിരുന്ന കെ.എം.ജോർജാണു പാർട്ടിയുടെ ആദ്യമന്ത്രി.
പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് 1975ൽ കെ.എം.മാണിയും ആർ.ബാലകൃഷ്ണപിള്ളയും മന്ത്രിമാരായി. പിള്ളയുടെ രാജിയെത്തുടർന്ന് കെ.എം.ജോർജും മന്ത്രിയായി. ജോർജിന്റെ നിര്യാണത്തെ തുടർന്നു കെ.നാരായണക്കുറുപ്പ് 1977ൽ മന്ത്രിയായി. പിന്നീടുവന്ന കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ മന്ത്രിസഭകളിലും കേരള കോൺഗ്രസ് മന്ത്രിമാരുണ്ടായിരുന്നു.
വളരും തോറും...
കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് 1977ൽ അസാധുവാക്കിയതിനെ തുടർന്നു പി.ജെ.ജോസഫ് ആഭ്യന്തരമന്ത്രിയായി. പിന്നീട് 1978ൽ സുപ്രീം കോടതി മാണിക്ക് അനുകൂലമായി വിധിച്ചപ്പോൾ അദ്ദേഹത്തിനായി ജോസഫ് രാജിവച്ചു. പാർട്ടി ചെയർമാനാക്കണമെന്നു ജോസഫ് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കം 79ൽ അടുത്ത പിളർപ്പിനു വഴിയൊരുക്കി; കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നിലവിൽവന്നു. ഇതാണു കേരള കോൺഗ്രസിലെ എക്കാലത്തെയും വലിയ പിളർപ്പ്.
പിന്നീട് ഇടുക്കി ലോക്സഭാ സീറ്റിനെ തുടർന്നുണ്ടായ തർക്കത്തിൽ 1985ൽ മാണി, ജോസഫ് വിഭാഗങ്ങൾ ഒന്നായി. 1987ൽ വീണ്ടും പിളർന്നു. 2010ൽ ഒന്നായി. 2019ൽ കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നു പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ജോസ് കെ.മാണി വിഭാഗം 2020ൽ എൽഡിഎഫിന്റെ ഭാഗമായി. ജോസഫ് വിഭാഗം യുഡിഎഫിൽ തുടർന്നു. ഇപ്പോൾ നിയമസഭയിൽ 5 കേരള കോൺഗ്രസുകൾക്കു പ്രാതിനിധ്യമുണ്ട്. ജോസ് കെ.മാണി നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസിനു (എം) മാത്രമാണു സംസ്ഥാന പാർട്ടിയെന്ന അംഗീകാരമുള്ളത്. കേരള കോൺഗ്രസിന് (എം) 2 എംപിമാരും 5 എംഎൽഎമാരും നിലവിലുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധി ആന്റണി രാജു ഇപ്പോൾ ഗതാഗത മന്ത്രിയാണ്.
സ്കറിയ തോമസ് ഗ്രൂപ്പിന് എംഎൽഎ ഇല്ല. എന്നാൽ, എൽഡിഎഫിന്റെ ഘടക കക്ഷിയാണ്. യുഡിഎഫിന്റെ ഭാഗമായ പി.ജെ.ജോസഫ് വിഭാഗത്തിനു 2 എംഎൽഎമാർ ഉണ്ട്. ജേക്കബ് ഗ്രൂപ്പിന് അനൂപ് ജേക്കബ് ആണ് എംഎൽഎയായുള്ളത്. ആർ.ബാലകൃഷ്ണ പിള്ള ഗ്രൂപ്പിന് അദ്ദേഹത്തിന്റെ മകനായ കെ.ബി.ഗണേഷ് കുമാർ എംഎൽഎയായി നിലവിലുണ്ട്.
യുഡിഎഫ്
∙ കേരള കോൺഗ്രസ് (ജോസഫ്)
∙ കേരള കോൺഗ്രസ് (ജേക്കബ്)
എൽഡിഎഫ്
∙ കേരള കോൺഗ്രസ് (എം)
∙ കേരള കോൺഗ്രസ് (ബി)
∙ ജനാധിപത്യ കേരള കോൺഗ്രസ്
∙ കേരള കോൺഗ്രസ് (സ്കറിയ തോമസ്)
മുന്നണികളിൽ പെടാത്തത്
∙ കേരള ജനപക്ഷം (സെക്കുലർ) പി.സി.ജോർജ്