തിരുവനന്തപുരം ∙ സ്വകാര്യമേഖലയിൽ ഐടി പാർക്ക് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ ഐടി നയം. സർക്കാർ ഐടി പാർക്കുകളിൽ കമ്പനികൾക്കു നൽകുന്ന എല്ലാ ഇളവുകളും സ്വകാര്യ പാർക്കുകളിലും നൽകും. സ്വകാര്യ ഐടി പാർക്ക് സ്ഥാപിക്കാൻ ആവശ്യമെങ്കിൽ ഭൂനിയമങ്ങളിൽ മാറ്റം വരുത്തുമെന്നും പുതിയ നയത്തിന്റെ അന്തിമ കരടിൽ വാഗ്ദാനമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഞ്ചു വർഷത്തിനകം സംസ്ഥാനത്തു നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും. ആയിരം പേർക്കുള്ള ഐടി ഇടമെങ്കിലും ഒരുക്കുന്ന സ്വകാര്യ കെട്ടിടത്തിന് ഐടി പാർക്ക് പദവി നൽകും. ചെറുനഗരങ്ങളിൽ കോ–വർക്കിങ് സ്പേസുകൾ പ്രോത്സാഹിപ്പിക്കുകയും യൂണിറ്റുകൾക്കു സ്റ്റാർട്ടപ് മിഷൻ  യൂണിറ്റുകൾക്കു തുല്യമായ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. അഞ്ചുവർഷംകൊണ്ട് രാജ്യത്തിന്റെ ഐടി കയറ്റുമതിയിൽ 10% വിഹിതം നേടുകയാണു കേരളത്തിന്റെ ലക്ഷ്യം. 

ADVERTISEMENT

കമ്പനികൾക്കു സ്വന്തം നിലയ്ക്കോ സർക്കാർ ഏജൻസിയുമായി ചേർന്നോ ഐടി പാർക്ക് വികസിപ്പിക്കാം. സർക്കാരുമായി ചേർന്നാണെങ്കിൽ കമ്പനിയുടെ സ്ഥലത്ത് റോഡ്, വെള്ളം, മതിൽ, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും. വരുമാനം പങ്കിടണം. സർക്കാർ ഏജൻസി ഇടനിലക്കാരായിനിന്ന് സ്വകാര്യഭൂമി ഡവലപ്പർക്കു കൈമാറുന്ന ലാൻഡ് പൂളിങ് രീതി നടപ്പാക്കും. ഭൂമി വികസിപ്പിച്ച് ഭൂവുടമയ്ക്കു തിരിച്ചുനൽകുമ്പോൾ നിശ്ചിത ശതമാനം ഭൂമി ഐടി പാർക്കിനായി ഡവലപ്പർക്കു കൈവശം വയ്ക്കാം. 

ആദ്യ അഞ്ചുവർഷം അടയ്ക്കുന്ന വസ്തു–കെട്ടിട നികുതിയുടെ 50% തിരിച്ചുനൽകും. ഇൻസെന്റീവ്, മൂലധന, നികുതി സബ്സിഡി എന്നിവയുമുണ്ടാകും. 3 വർഷത്തേക്കി 10 കോടി രൂപ വരെയുള്ള എസ്ജിഎസ്ടി സബ്സിഡിയാകും നൽകുക. ആദ്യവർഷം കെ ഫോൺ ഇന്റർനെറ്റ് കണക്‌ഷൻ നിരക്കിൽ 20% ഇളവു നൽകും. ജനങ്ങളുടെ അഭിപ്രായം കൂടി സമാഹരിച്ച ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി പുതിയ നയത്തിനു മന്ത്രിസഭ അംഗീകാരം നൽകും. 

ADVERTISEMENT

ഊരാളുങ്കൽ സൊസൈറ്റിക്കു കീഴിൽ നിലവിൽ കോഴിക്കോട്ടു പ്രവർത്തിക്കുന്ന യുഎൽ സൈബർ പാർക്ക് സ്വകാര്യമേഖലയിലാണ്. ഇതിനും പുതിയ ഐടി നയം വഴിയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. നിലവിലുള്ളവയ്ക്കും ആനുകൂല്യങ്ങൾ നൽകണോയെന്നു ധനവകുപ്പാണ് തീരുമാനിക്കേണ്ടതെന്ന് ഐടി വകുപ്പ് പറയുന്നു.

English Summary:

New IT policy: Government welcomes private IT park

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT