ഏറ്റുമാനൂർ ∙ അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണംതന്നെയാണോയെന്നു റിപ്പോർട്ടിൽ സംശയം പറയുന്നു. സംഭവത്തിൽ ഭർതൃപിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തു. ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെ (24) ഈ മാസം 7നു രാവിലെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനിൽ നേരത്തേ അറസ്റ്റിലായിരുന്നു. അനിലിന്റെ പിതാവ് വർക്കിയെ (56) ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ ∙ അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട യുവതി ക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണംതന്നെയാണോയെന്നു റിപ്പോർട്ടിൽ സംശയം പറയുന്നു. സംഭവത്തിൽ ഭർതൃപിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തു.

ശ്രീകണ്ഠമംഗലം പനയത്തിക്കവല പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ ഭാര്യ ഷൈമോൾ സേവ്യറിനെ (24) ഈ മാസം 7നു രാവിലെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനിൽ നേരത്തേ അറസ്റ്റിലായിരുന്നു. അനിലിന്റെ പിതാവ് വർക്കിയെ (56) ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ADVERTISEMENT

യുവതിയുടെ വയറിനുള്ളിൽ രക്തം വാർന്നു കെട്ടിക്കിടന്നിരുന്നതായും കാലിൽ പഴയതും പുതിയതുമായ മുറിവുകൾ കാണപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കഴുത്തിലെ കശേരുക്കൾക്കു ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കിൽ അതു സംഭവിക്കേണ്ടതാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടിലുണ്ട്.

മരണത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടു ഷൈമോളുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. മരണത്തിനു 2 ദിവസം മുൻപ് അതിരമ്പുഴയിലെ സ്വന്തം വീട്ടിലെത്തിയ ഷൈമോൾ ഭർത്താവിന്റെ വീട്ടിലെ പീഡനത്തെക്കുറിച്ചു പറഞ്ഞതായി അമ്മ ഷീല പൊലീസിനെ അറിയിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിനാണ് അന്വേഷണച്ചുമതല.

English Summary:

Indicate that the death of the young woman is not suicide; father in law was also arrested