‘10 ദിവസത്തിനകം ഹാജരാകണം, ഇല്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ്’: 6 വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ അപൂർവ നടപടി
കൊച്ചി ∙ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ അപൂർവ നടപടിയുമായി ഹൈക്കോടതി. കുറ്റവിമുക്തനാക്കപ്പെട്ട പ്രതി അർജുൻ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 10 ദിവസത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

കൊച്ചി ∙ ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ അപൂർവ നടപടിയുമായി ഹൈക്കോടതി. കുറ്റവിമുക്തനാക്കപ്പെട്ട പ്രതി അർജുൻ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 10 ദിവസത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് പുറപ്പെടുവിക്കാനും ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
അർജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപേക്ഷയിലാണ് പ്രതിയോട് വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള ഹൈക്കോടതി നിർദേശം. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി അർജുനെ കട്ടപ്പന പോക്സോ കോടതി വെറുതെ വിട്ടിരുന്നു. വിചാരണ കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയില്ല. ഇതോടൊപ്പം, പ്രതി രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സർക്കാർ അപേക്ഷ നൽകി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കടുത്ത നടപടിയിലേക്ക് ഹൈക്കോടതി കടന്നത്.
പ്രതി അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ 10 ദിവസത്തിനകം നേരിട്ട് ഹാജരാകണം എന്നാണ് നിർദേശം. 50,000 രൂപയുടെ ബോണ്ട് കെട്ടിവച്ചാൽ ഇയാൾക്ക് ജാമ്യം നൽകാം. രണ്ടു പേരുടെ ആൾജാമ്യവും വേണം. നേരിട്ട് ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടയാളോട് വീണ്ടും വിചാരണ കോടതിയിൽ ഹാജരായി ജാമ്യത്തിനായി ബോണ്ട് കെട്ടിവയ്ക്കാൻ കോടതി നിർദേശം നൽകുന്നത്.
2021 ജൂണ്‍ 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ ആറു വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ അർജുന്‍ അറസ്റ്റിലായി. 78 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ കോടതി അർജുനെ വെറുതെ വിടുകയായിരുന്നു.