തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പെൻഷൻ ബാധ്യത കൂടി സഹകരണ സംഘങ്ങളുടെ ചുമലിലേക്ക്. കേരള ബാങ്കിന്റെ നേതൃത്വത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം നടത്താൻ സഹകരണ റജിസ്ട്രാർക്കു സർക്കാർ അനുമതി നൽകി. കെഎസ്ആർടിസി െപൻഷൻ ഒരു വർഷത്തേക്കു ബാങ്ക് കൺസോർഷ്യം വഴി വിതരണം ചെയ്യാൻ തീരുമാനിച്ചതായി പെൻഷൻ കുടിശിക സംബന്ധിച്ച ഹർജിയിൽ സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ബന്ധപ്പട്ട രേഖകൾ ഹാജരാക്കണമെന്നു കോടതി നിർദേശിച്ചതിനെത്തുടർന്നാണ് ഇന്നലെ സഹകരണ വകുപ്പ് ഉത്തരവിറക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ, വായ്പാ സംഘങ്ങൾ, കെഎസ്ആർടിസി എന്നിവയ്ക്കിടയിലെ ഏകോപന ഏജൻസിയായി കേരള ബാങ്ക് പ്രവർത്തിക്കും. കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽനിന്നു തുക സമാഹരിച്ച് കെഎസ്ആർടിസി പെൻഷൻകാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു മേൽനോട്ടം വഹിക്കുക മാത്രമാകും കേരള ബാങ്കിന്റെ ചുമതല. പെൻഷൻ നൽകുന്നതിനു ഫണ്ട് രൂപീകരിക്കുന്നതിൽ ഒരുത്തരവാദിത്തവും ഏൽക്കില്ലെന്നു കേരള ബാങ്ക് സർക്കാരിനെ അറിയിച്ചിരുന്നു. കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ പെൻഷൻകാർ അക്കൗണ്ട് തുറക്കണം. സമാഹരിക്കുന്ന തുകയിൽ ആവശ്യാനുസരണം കേരള ബാങ്ക് ക്രെഡിറ്റ് സംഘങ്ങൾക്ക് അനുവദിക്കും. ഇവ നേരെ പെൻഷൻകാരുടെ അക്കൗണ്ടിലേക്കു പോകും. കൺസോർഷ്യം രൂപീകരിക്കുന്നതിനു സഹകരണ സംഘം നിയമപ്രകാരം വിജ്ഞാപനമിറക്കാനും സഹകരണ റജിസ്ട്രാർക്കു സഹകരണ വകുപ്പ് അനുമതി നൽകി.

ADVERTISEMENT

കേരള ബാങ്ക് സംസ്ഥാന സഹകരണ ബാങ്ക് ആയിരുന്ന ഘട്ടത്തിൽ കെഎസ്ആർടിസി പെൻഷൻ വിതരണത്തിനായി, ബാങ്കിനു കീഴിൽ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചിരുന്നു. ഇതിനായി സർക്കാ‍ർ നൽകിയ അനുമതിയുടെ കാലാവധി കഴിഞ്ഞ ജൂണിൽ അവസാനിച്ചു. ഇതിനുശേഷം പെൻഷൻ മുടങ്ങുന്നതു പതിവായി. 

ഈ സാഹചര്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണു കേരള ബാങ്കിന്റെ ഏകോപനത്തിൽ വായ്പാ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിക്കാൻ ധാരണയായത്. സംഘങ്ങളുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾക്കു കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് അംഗീകാരം നൽകിയിരുന്നു.

English Summary:

KSRTC pension liability on the shoulders of co-operative societies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT