തിരുവനന്തപുരം ∙ പരാജയപ്പെട്ട ജനവിരുദ്ധ സിൽവർലൈൻ പദ്ധതിയല്ലാതെ മുഖ്യമന്ത്രി പിണറായി വിജയനു പറയാൻ വികസന പദ്ധതിയൊന്നുമില്ലെന്നു കുറ്റപ്പെടുത്തി സർക്കാരിനെതിരെ യുഡിഎഫിന്റെ കുറ്റപത്രം. വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിഴൽപോലുമാകാൻ പിണറായി സർക്കാരിനായില്ല. യുഡിഎഫ് കൊണ്ടുവന്ന ക്ഷേമപദ്ധതികളാകെ തകർത്തു. പിണറായി ഭരണം ഏഴര വർഷമെത്തിയപ്പോൾ, നവകേരളമല്ല, മുടിഞ്ഞ തറവാടു പോലെയായി കേരളം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പരാജയപ്പെട്ട ജനവിരുദ്ധ സിൽവർലൈൻ പദ്ധതിയല്ലാതെ മുഖ്യമന്ത്രി പിണറായി വിജയനു പറയാൻ വികസന പദ്ധതിയൊന്നുമില്ലെന്നു കുറ്റപ്പെടുത്തി സർക്കാരിനെതിരെ യുഡിഎഫിന്റെ കുറ്റപത്രം. വികസന കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിഴൽപോലുമാകാൻ പിണറായി സർക്കാരിനായില്ല. യുഡിഎഫ് കൊണ്ടുവന്ന ക്ഷേമപദ്ധതികളാകെ തകർത്തു.

പിണറായി ഭരണം ഏഴര വർഷമെത്തിയപ്പോൾ, നവകേരളമല്ല, മുടിഞ്ഞ തറവാടു പോലെയായി കേരളം. മുഖ്യമന്ത്രിയുടെയും 11 മന്ത്രിമാരുടേതുമുൾപ്പെടെ 14 നിയോജകമണ്ഡലങ്ങളിൽ യുഡിഎഫ് തുടക്കമിട്ട കുറ്റവിചാരണസദസ്സിലാണ് ‘സർക്കാരല്ലിതു കൊള്ളക്കാർ’ എന്ന പേരിലുള്ള കുറ്റപത്രം അവതരിപ്പിച്ചത്. ഡിസംബർ 31 വരെയാണു കുറ്റവിചാരണസദസ്സ്.

ADVERTISEMENT

കുറ്റപത്രത്തിൽ നിന്ന്:

∙ ബജറ്റിലൂടെ അടിച്ചേൽപിച്ചത് 5000 കോടി രൂപയുടെ നികുതിഭാരം. സാമൂഹികസുരക്ഷ, ഭിന്നശേഷി, എൻഡോസൾഫാൻ പെൻഷനുകൾ മുടങ്ങി. കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യമായി ശമ്പളമില്ല. കാരുണ്യ പദ്ധതിയിൽ കോടികൾ കുടിശിക; ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നു. സർക്കാർ ജീവനക്കാർക്ക് 6 ഗഡു ഡിഎ കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും നൽകിയിട്ടില്ല

ADVERTISEMENT

∙ പൊതുവിതരണ സംവിധാനം തകർന്നു. സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിനാൽ കർഷകർ ആത്മഹത്യ ചെയ്യുന്നു. റബർ കർഷകരെ കൈവിട്ടു. വന്യജീവിശല്യം മൂലം മലയോര കർഷകർ ദുരിതത്തിൽ. കർഷക പാക്കേജുകൾ കടലാസിലൊതുങ്ങി.

ലൈഫ് ഭവന പദ്ധതി നിലച്ചു

ADVERTISEMENT

നികുതിയും ഫീസും വർധിപ്പിച്ചതോടെ സാധാരണക്കാർക്കു വീടു വയ്ക്കാൻ പറ്റാതായി. തീരദേശത്തു വറുതിയും കണ്ണീരും മാത്രം.

∙ കരുവന്നൂർ, കണ്ടല ബാങ്കുകളിലെ അഴിമതി സഹകരണമേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. എഐ ക്യാമറ, കെ ഫോൺ, ലൈഫ് മിഷൻ, കോവി‍ഡ് കാല ഇടപാടുകൾ, വൈദ്യുതി വാങ്ങൽ എന്നിവയിലെല്ലാം അഴിമതി.

∙ ധനപ്രതിസന്ധിയിൽ ഖജനാവ് കാലി; ധൂർത്തിനു കുറവില്ല. കെടുകാര്യസ്ഥത മൂലം ജിഎസ്ടി ഇനത്തിൽ 5 വർഷംകൊണ്ട് 25,000 കോടി നഷ്ടമായി. കരിമണൽ കമ്പനിയിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ സേവനം നൽകാതെ 1.72 കോടി കൈപ്പറ്റി.

∙ തദ്ദേശസ്ഥാപനങ്ങളെ നിർജീവമാക്കി.

∙ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞു.

English Summary:

Not a new Kerala, a broken family: UDF chargesheet