‘രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ; ഞങ്ങളൊരു കുടുംബാംഗങ്ങൾ’: പിണറായിയും ഇ.പി.ജയരാജനും കേരള ഹൗസിൽ കൂടിക്കണ്ടത് 15 മിനിറ്റ്
ന്യൂഡൽഹി ∙ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷം സിപിഎം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന ഇ.പി.ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാനാണു മുഖ്യമന്ത്രിയും ഇ.പി.ജയരാജനും ഡൽഹിയിലെത്തിയത്. തൊട്ടപ്പുറത്തെ കെട്ടിടത്തിൽ താമസിക്കുകയായിരുന്ന ജയരാജൻ മുഖ്യമന്ത്രിയെ ഓഫിസ് മുറിയിലെത്തിയാണ് കണ്ടത്.

ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണെന്നും ഞങ്ങളെല്ലാം പരസ്പരം സ്നേഹവും ആദരവും ഉള്ളവരാണെന്നും സാധിക്കുമ്പോഴെല്ലാം നേരിട്ടു കാണാറുണ്ടെന്നുമാണ് കൂടിക്കാഴ്ചയെക്കുറിച്ച് ഇ.പി.ജയരാജൻ പിന്നീടു വിശദീകരിച്ചത്.
‘മുഖ്യമന്ത്രിയോടു പറഞ്ഞത് മാധ്യമങ്ങളോട് പറയാനാകില്ല. ഞാനത്ര ചെറുതായി പോയെന്നാണോ നിങ്ങൾ ധരിക്കുന്നത്. മാധ്യമങ്ങൾ എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയ്യും. തെറ്റായ വ്യാഖ്യാനം വേണ്ട. ഞാൻ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്.
ഇപ്പോൾ സീതാറാമിന്റെ ഓർമകളാണ് ഞങ്ങളുടെ മനസ്സിൽ. ചോദിക്കൂ, അതു പറയാം.’– ജയരാജൻ പറഞ്ഞു.
കൺവീനർ സ്ഥാനത്ത് നിന്നു നീക്കിയതിനു പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ചടയൻ ഗോവിന്ദൻ അനുസ്മരണ ചടങ്ങിൽ നിന്നും ഇപി വിട്ടുനിന്നിരുന്നു. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇപിയെ നീക്കിയത്. തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്കു പോയി.