കൊല്ലം / തിരുവനന്തപുരം ∙ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് ഇന്നു കൊട്ടാരക്കര കോടതിയിൽ നൽകിയേക്കും. പ്രതികളെ പിടികൂടുമ്പോൾ ഉപയോഗിച്ചിരുന്ന കാർ അടൂർ കെഎപി ക്യാംപില്‍ നിന്നു കൊട്ടാരക്കര റൂറൽ എസ്പി ഓഫിസിൽ എത്തിച്ചു ശാസ്ത്രീയ പരിശോധനകൾ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളളിയാഴ്ച പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതാകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ച പത്മകുമാറിനെ ജയിൽ ഡിഐജിയുടെ ഉത്തരവ് അനുസരിച്ചു തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. 

ADVERTISEMENT

അഞ്ചാം ബ്ലോക്കിൽ അഡ്മിഷൻ സെല്ലിലാണ് ഇന്നലെ പ്രവേശിപ്പിച്ചത്. ഇന്നു ജയിൽ മുറിയിലേക്കു മാറ്റും. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ അനിതകുമാരിയെയും മകളെയും രണ്ടു മുറികളിലാണു താമസിപ്പിച്ചിരിക്കുന്നതെന്ന്  അധികൃതർ പറഞ്ഞു. 27നു വൈകിട്ടാണ് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.  പിറ്റേന്ന് ഉച്ചയോടെ കൊല്ലം നഗരത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയായിരുന്നു.

English Summary:

Police may file application in Kottarakkara court seeking custody of the accused in child abduction case

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT