പരാതി കൊടുത്തിട്ട് കാര്യമില്ലാത്തതിനാലാണ് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചതെന്നു റഫീഖ്
തൃശൂർ ∙ ഉമ്മൻ ചാണ്ടി ചെയ്തതു പോലെ ഓരോരുത്തരെയും അടുത്തുവിളിച്ചു പരാതി കേൾക്കുമെന്നു കരുതിയാണ് താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിലേക്കു വന്നതെന്നും പരാതി കൗണ്ടറിൽ കൊടുത്തിട്ട് കാര്യമില്ലെന്നു മുൻ അനുഭവങ്ങളിൽ നിന്നു മനസ്സിലായതിനാലാണ് മുഖ്യമന്ത്രിയെ നേരിൽക്കാണാൻ ശ്രമിച്ചതെന്നും ആര്യംപാടം പാലത്തുംവീട്ടിൽ പി.എം.റഫീഖ്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചയുടൻ ‘മുഖ്യമന്ത്രീ, എനിക്കൊരു പരാതിയുണ്ട്..’ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടു റഫീഖ് വേദിക്കു സമീപത്തെ ബാരിക്കേ ഡിനു മുൻപിലേക്ക് ഓടിയെത്തുകയും പൊലീസുകാർ ഇദ്ദേഹത്തെ പിടിച്ചുമാറ്റുകയുമായിരുന്നു.

തൃശൂർ ∙ ഉമ്മൻ ചാണ്ടി ചെയ്തതു പോലെ ഓരോരുത്തരെയും അടുത്തുവിളിച്ചു പരാതി കേൾക്കുമെന്നു കരുതിയാണ് താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിലേക്കു വന്നതെന്നും പരാതി കൗണ്ടറിൽ കൊടുത്തിട്ട് കാര്യമില്ലെന്നു മുൻ അനുഭവങ്ങളിൽ നിന്നു മനസ്സിലായതിനാലാണ് മുഖ്യമന്ത്രിയെ നേരിൽക്കാണാൻ ശ്രമിച്ചതെന്നും ആര്യംപാടം പാലത്തുംവീട്ടിൽ പി.എം.റഫീഖ്.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചയുടൻ ‘മുഖ്യമന്ത്രീ, എനിക്കൊരു പരാതിയുണ്ട്..’ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടു റഫീഖ് വേദിക്കു സമീപത്തെ ബാരിക്കേഡിനു മുൻപിലേക്ക് ഓടിയെത്തുകയും പൊലീസുകാർ ഇദ്ദേഹത്തെ പിടിച്ചുമാറ്റുകയുമായിരുന്നു.
പിടിച്ചുമാറ്റിയ പൊലീസുകാർ പരാതി വാങ്ങിച്ച് നടപടി ഉറപ്പു നൽകിയിട്ടുണ്ടെന്ന് റഫീഖ് പറഞ്ഞു. എന്നാൽ, ഈ പരാതി ഇന്നലെ വൈകിട്ട് വരെ ലഭിച്ചിട്ടില്ലെന്നു വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി അറിയിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വ്യാപാരം നടത്തുന്ന റഫീഖ് ഇപ്പോഴത്തെ കെട്ടിടത്തിനു മുകളിൽ പഞ്ചായത്ത് അനുമതിയോടെ നിർമിച്ച മുറികൾക്ക് നമ്പറിട്ടു കിട്ടണമെന്ന ആവശ്യവുമായി 8 വർഷത്തോളമായി ഓഫിസുകൾ കയറിയിറങ്ങുകയാണ്.