നാട്യ പ്രണാമവുമായി ശോഭന
കൊച്ചി ∙ മഹാസദസ്സിനെ സാക്ഷിയാക്കി ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻനായർക്കു നടിയും നർത്തകിയുമായ ശോഭനയുടെ നാട്യപ്രണാമം. ലാസ്യനടനത്തിന്റെ അനുപമമായ അനുഭവം കാണികൾക്കു നൽകിയായിരുന്നു മുക്കാൽ മണിക്കൂറോളം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താർച്ചന. നിന്നുകോരി വർണമുൾപ്പെടെ ക്ലാസിക്കൽ ശൈലിയിൽ തുടങ്ങി ഫ്യൂഷൻ

കൊച്ചി ∙ മഹാസദസ്സിനെ സാക്ഷിയാക്കി ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവൻനായർക്കു നടിയും നർത്തകിയുമായ ശോഭനയുടെ നാട്യപ്രണാമം.
ലാസ്യനടനത്തിന്റെ അനുപമമായ അനുഭവം കാണികൾക്കു നൽകിയായിരുന്നു മുക്കാൽ മണിക്കൂറോളം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്താർച്ചന. നിന്നുകോരി വർണമുൾപ്പെടെ ക്ലാസിക്കൽ ശൈലിയിൽ തുടങ്ങി ഫ്യൂഷൻ സംഗീതത്തിന്റെ അകമ്പടിയിൽ ചടുലനൃത്തച്ചുവടുകളും സംഘം വേദിയിലെത്തിച്ചു.
രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ വിഡിയോ വോളിൽ നൃത്തത്തിനു പശ്ചാത്തലമൊരുക്കി. എംടിക്കു ജന്മദിനാശംസകൾ നേർന്നാണു ശോഭന വേദി വിട്ടത്.
മൃദംഗത്തിൽ അനന്തകൃഷ്ണൻ, ഫ്ലൂട്ടിൽ സുജിത് നായർ എന്നിവർ പക്കമേളമൊരുക്കി. ലൈറ്റിങ്ങിൽ സുരേഷും നൃത്തത്തിനു പിന്തുണ നൽകി.