വേദിയുണർത്തി സംഗീതാദരം;എംടിയുടെ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കി ‘ഗാനാഞ്ജലി’
കൊച്ചി ∙ കടലാസിൽ വാക്കുകൾ കൊണ്ടും തിരശീലയിൽ ഫ്രെയിമുകൾ കൊണ്ടും സംഗീതമെഴുതിയ എംടിക്കുള്ള നവതിവന്ദന വേദിയിൽ ആദ്യമുണർന്നതും സംഗീതം. എം.ടി.വാസുദേവൻ നായർ എഴുതിയതോ സംവിധാനം ചെയ്തതോ ആയ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീത ഗവേഷകൻ രവി മേനോൻ അവതരിപ്പിച്ച ‘ഗാനാഞ്ജലി’യോടെ ആയിരുന്നു കലാ അവതരണങ്ങളുടെ തുടക്കം.

കൊച്ചി ∙ കടലാസിൽ വാക്കുകൾ കൊണ്ടും തിരശീലയിൽ ഫ്രെയിമുകൾ കൊണ്ടും സംഗീതമെഴുതിയ എംടിക്കുള്ള നവതിവന്ദന വേദിയിൽ ആദ്യമുണർന്നതും സംഗീതം. എം.ടി.വാസുദേവൻ നായർ എഴുതിയതോ സംവിധാനം ചെയ്തതോ ആയ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീത ഗവേഷകൻ രവി മേനോൻ അവതരിപ്പിച്ച ‘ഗാനാഞ്ജലി’യോടെ ആയിരുന്നു കലാ അവതരണങ്ങളുടെ തുടക്കം. ഗായകരായ വിധു പ്രതാപും രാജലക്ഷ്മിയുമാണു ഗാനങ്ങൾ ആലപിച്ചത്.
എംടി ആദ്യമായി രചന നിർവഹിച്ച ‘മുറപ്പെണ്ണ്’ എന്ന സിനിമയിലെ ‘കരയുന്നോ പുഴ ചിരിക്കുന്നോ...’ എന്ന ഗാനത്തോടെയാണു ഗാനാഞ്ജലി ആരംഭിച്ചത്. സംഗീതപ്രേമികൾ പല കാലങ്ങളിലായി നെഞ്ചോടു ചേർത്ത ഒരുപിടി ഗാനങ്ങൾ വേദിയെ പിടിച്ചിരുത്തിയ ഒരു മണിക്കൂറായിരുന്നു പിന്നീട്.
‘കേരളവർമ പഴശ്ശിരാജ’ സിനിമയിലെ ‘ആദിയുഷഃസന്ധ്യ പൂത്തതിവിടെ’ എന്ന ഗാനത്തോടെ ആയിരുന്നു എംടിക്കുള്ള ഗാനങ്ങളിലൂടെ ആദരം പരിപാടിയുടെ ശുഭപര്യവസാനം.